ചെന്നൈ : ക്ലാസ് മുറിയിൽ എസി പൊട്ടിത്തെറിച്ചു. സർക്കാർ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന എസിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തമിഴ്നാട്ടിലെ ഈറോഡ് തിരുനഗർ കോളനിയിലാണ് സംഭവം.
എൽകെജി മുതൽ 8-ാം ക്ലാസ് വരെ 300 ലധികം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ക്ലാസിൽ എത്തിയ അദ്ധ്യാപകൻ എസി ഓൺ ചെയ്യുകയായിരുന്നു. പിന്നാലെ എസിയിൽ നിന്ന് പുക ഉയരാൻ തുടങ്ങി. ഇതോടെ ക്ലാസിലെ കുട്ടികളെ അദ്ധ്യാപകൻ പുറത്തേക്ക് ഇറക്കുകയും ചെയ്തു.
അൽപ്പ സമയത്തിനകം എസി പൊട്ടിത്തെറിക്കുകയായിരുന്നു. വിവരം അറിഞ്ഞ് കരുങ്കൽപാളയം പോലീസും വിദ്യാഭ്യാസ വകുപ്പ് അധികൃതരും രക്ഷിതാക്കളും സ്കൂളിൽ എത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments