പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഇലച്ചിവഴി ഊരിലെ ജ്യോതി- മുരുകൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. ഒരു വയസായിരുന്നു കുട്ടിയുടെ പ്രായം. കോയമ്പത്തൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ശ്വാസ തടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആദ്യം കോട്ടത്തറ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാൽ നില ഗുരുതരമായതോടെ കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു.
Comments