എറണാകുളം: വിദേശത്ത് നിന്നും നാട്ടിലെത്തി മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. മൂവാറ്റുപുഴ രണ്ടാർകരയിൽ താമസിക്കുന്ന വെള്ളൂർക്കുന്നം കാവുങ്കര വട്ടപ്പറമ്പിൽ ഷെബീർ (25) ആണ് അറസ്റ്റിലായത്. 22.020 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും കണ്ടെടുത്തു.
എം ഡി എം എയുമായി ചാലിക്കടവ് പാലത്തിലൂടെ രണ്ടാർകരയിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ഷെബീറിനെ എക്സൈസ് സംഘം സമർത്ഥമായി വലയിലാക്കുകയായിരുന്നു. വിപണിയിൽ 1.35 ലക്ഷം രൂപ വരുന്ന മാരക മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്.
കുവൈത്തിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഷെബീർ മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്.
Comments