കെ എസ് ആർ ടി സി പെൻഷൻ ഇന്ന് മുതൽ നൽകും; ശമ്പളം പരുങ്ങലിൽ; പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ എസ് ആർ ടി സി പെൻഷൻ ഇന്ന് മുതൽ നൽകും; ശമ്പളം പരുങ്ങലിൽ; പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 07:57 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ തീരുമാനം. ഗതാഗത മന്ത്രിയും കെഎസ്ആർടിസി സി എം ഡിയും മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ നിരവധി വിഷയങ്ങൾ ഉന്നയിക്കാനാണ് സാധ്യത. അതേസമയം ഇന്ന് മുതൽ മുടങ്ങി കിടക്കുന്ന പെൻഷൻ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

കെ എസ് ആർ ടി സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സെപ്തംബർ 1ന് മുൻപ് രണ്ടു മാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവ ബത്തയും നൽകണമെന്ന ഹൈക്കോടതി ഉത്തരവിന്മേലായിരിക്കും മുഖ്യമായും ചർച്ച നടക്കുക. തൊഴിലാളികൾക്ക് അടിയന്തിരമായി ശമ്പളം നൽകണമെന്നും അതിനായി 103 കോടി രൂപ അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാർ ഡ്യൂട്ടി പരിഷ്കരണവും, യൂണിയൻ ട്രാൻസ്‌ഫർ പ്രൊട്ടക്ഷൻ എന്നിവയിൽ തൊഴിലാളികളുമായി ധാരണയിലെത്താനാണ് സർക്കാരും മാനേജ്‍മെന്റും ശ്രമിക്കുന്നത്.

ശമ്പള വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി യൂണിയൻ നേതാക്കളുമായി ചർച്ച നടത്താൻ സാധ്യത ഉണ്ടെന്ന് അറിയിച്ചു. രണ്ടു മാസത്തെ ശമ്പളത്തോടൊപ്പം ഉത്സവ ബത്തയും നൽകണമെന്ന ഹൈകോടതി ഉത്തരവിൽ അപ്പീൽ തേടാനൊരുങ്ങുകയാണ് സർക്കാർ. സംസ്ഥാനത്ത് ഒരു മാസത്തെ ശമ്പളം നൽകാൻ മാത്രം 80 കോടി രൂപ വേണമെന്നിരിക്കെ രണ്ടു മാസത്തെ ശമ്പളവും ഓണ ബത്തയും എങ്ങനെ നൽകുമെന്ന പ്രതിസന്ധിയിലാണ് സർക്കാർ.

മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ കെ എസ് ആർ ടി സിയിലെ പ്രതിസന്ധി മറികടക്കുവാൻ താൽക്കാലികമായി 250 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം. സഹകരണ കൺസോർഷ്യത്തിന്റെ കാലാവധി നീട്ടിയത് കൊണ്ടാണ് പെൻഷൻ പ്രതിസന്ധി പരിഹരിക്കാനായത്. രണ്ടു മാസം മുടങ്ങി കിടന്ന പെൻഷൻ തുക പലിശയെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് വൈകിയതെന്ന് സഹകരണ മന്ത്രി വി എം വാസവൻ അറിയിച്ചു.

Tags: മുഖ്യമന്ത്രി
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies