പത്തനംതിട്ട: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ശക്തമായ മഴ തുടരുന്നതിനാൽ വെള്ളക്കെട്ട്, മണ്ണിടിച്ചിൽ എന്നിവയ്ക്കും, നദികളിൽ ജലനിരപ്പ് ഉയരുന്നതിനും സാദ്ധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് അവധി നൽകിയത്. അതേസമയം മുൻ നിശ്ചയിച്ച സർവ്വകലാശാല പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം കോട്ടയം ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്.
കിഴക്കൻ മേഖലകളെ അപേക്ഷിച്ചു നഗര കേന്ദ്രങ്ങളിലാണ് മഴ കൂടുതൽ. കനത്തമഴയെത്തുടർന്ന് ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കോട്ടയം താലൂക്കിൽ മൂന്നും ചങ്ങനാശേരിയിൽ നാലു ക്യാമ്പുകളുമാണുള്ളത്.
43 കുടുംബങ്ങളിലെ 155 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.
Comments