പാകിസ്താനെതിരായ തകർപ്പൻ മടങ്ങി വരവ് ട്വിറ്ററിൽ പങ്കുവെച്ച് പാണ്ഡ്യ; മുഹമ്മദ് ആമിറിൻ്റെ മറുപടി വൈറൽ- Amir's reply to Hardik Pandya goes viral
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെതിരായ തകർപ്പൻ മടങ്ങി വരവ് ട്വിറ്ററിൽ പങ്കുവെച്ച് പാണ്ഡ്യ; മുഹമ്മദ് ആമിറിന്റെ മറുപടി വൈറൽ- Amir’s reply to Hardik Pandya goes viral

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 08:21 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ച ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യക്ക് അഭിനന്ദനങ്ങളുമായി മുൻ പാക് താരങ്ങൾ. വാസിം അക്രം, വഖാർ യൂനുസ്, ഷോയിബ് അക്തർ, ഷാഹിദ് അഫ്രീഡി എന്നിവർക്ക് പുറമെ മുൻ പാക് പേസർ മുഹമ്മദ് ആമിറും ഹർദ്ദിക്കിനെ പ്രശംസിച്ച് രംഗത്ത് വന്നു.

നാല് വർഷങ്ങൾക്ക് മുൻപ് പാകിസ്താനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ ഇതേ വേദിയിൽ ഹർദ്ദിക് പരിക്കേറ്റ് മടങ്ങിയിരുന്നു. സ്ട്രെച്ചറിൽ മടങ്ങിയ അന്നത്തെ ചിത്രവും, വിജയാവേശത്തിൽ ബാറ്റ് ഉയർത്തുന്ന പുതിയ ചിത്രവും ഹർദ്ദിക് ഒരുമിച്ച് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ‘തിരിച്ചടിയേക്കാൾ മഹത്തരമാണ് മടങ്ങി വരവ്’ എന്ന തലക്കെട്ടോടെയായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. ഇതിലാണ് മിക്ക പാക് താരങ്ങളും അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുന്നത്.

‘നന്നായി കളിച്ചു സഹോദരാ’ എന്ന തലക്കെട്ടോടെ പാകിസ്താൻ മുൻ താരം മുഹമ്മദ് ആമിർ പാണ്ഡ്യയുടെ ട്വീറ്റ് പങ്കു വെച്ചു. ഇന്ത്യയിലും പാകിസ്താനിലുമുള്ള നിരവധി പേർ ഇത് സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുകയാണ്. 2020ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുഹമ്മദ് ആമിർ പാകിസ്താന്റെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരുടെ പട്ടികയിൽ എണ്ണപ്പെട്ട താരമായിരുന്നു. എന്നാൽ വിവാദങ്ങളിൽ പെട്ട് പലപ്പോഴും ആമിറിന്റെ കരിയർ പ്രതിസന്ധിയിലായിരുന്നു.

https://twitter.com/iamamirofficial/status/1564300769028980738?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1564300769028980738%7Ctwgr%5E2c061a2635da278887572178b511d1664d467542%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fcricket%2Fmohammad-amir-s-reply-to-hardik-pandya-s-comeback-greater-than-setback-tweet-sets-social-media-on-fire-101661836269002.html

ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 25 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തുകയും 17 പന്തിൽ പുറത്താകാതെ 33 റൺസ് നേടുകയും ചെയ്ത ഹർദ്ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ വിജയ ശിൽപ്പി.

Tags: PakistanHARDIK PANDYAasia cup 2022
Share
Tweet
SendShare

More News from this section

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

Latest News

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies