പിടികൂടിയാൽ 25 ലക്ഷം; കൊടും ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് എൻഐഎ; പിടികൂടാൻ ഊർജ്ജിത നീക്കങ്ങൾ - NIA announces 25 lakh reward on Dawood Ibrahim
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിടികൂടിയാൽ 25 ലക്ഷം; കൊടും ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ തലയ്‌ക്ക് വിലയിട്ട് എൻഐഎ; പിടികൂടാൻ ഊർജ്ജിത നീക്കങ്ങൾ – NIA announces 25 lakh reward on Dawood Ibrahim

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 11:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ തലയ്‌ക്ക് വിലയിട്ട് എൻഐഎ. ദാവൂദ് ഇബ്രാഹിമിനെ പിടികൂടുകയോ, അല്ലെങ്കിൽ വിവരം നൽകുകയോ ചെയ്യുന്നവർക്ക് 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദാവൂദിന്റെ സഹായിയായ ചോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീകരാക്രമണ കേസുകളിൽ പ്രതിയായ ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ ഉണ്ടെന്നാണ് വിവിധ അന്താരാഷ്‌ട്ര ഏജൻസികൾ വ്യക്തമാക്കുന്നത്. എന്നാൽ ഇവിടെയാണ് രഹസ്യമായി ഒളിച്ച് കഴിയുന്നത് എന്ന കാര്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം, അനുയായി ടൈഗർ മേമൻ എന്നിവർക്ക് 15 ലക്ഷം രൂപാ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പാക് ഭീകര സംഘടനകളുടെയും, ഐഎസ്‌ഐയുടെയും സഹായത്തോടെയാണ് രാജ്യത്ത് ഡി കമ്പനി സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിലാണ് ദാവൂദിനെതിരെ എൻഐഎ കേസ് എടുത്തത്. ഇതേ തുടർന്ന് 29 സ്ഥലങ്ങളിൽ എൻഐഎ പരിശോധനയും നടത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ദാവൂദ് ഇബ്രാഹിം. കൊടും കുറ്റവാളിയായ ദാവൂദിന് യുഎൻ സുരക്ഷാ ഏജൻസി 25 മില്യൺ ഡോളറാണ് വിലയിട്ടിരുന്നത്. ഇതിനിടെ ദാവൂദ് ഇബ്രാഹിം മരിച്ചതായുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ അടുത്തിടെ ദാവൂദിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പ്രചരിച്ചതോടെയാണ് പാകിസ്താൻ കേന്ദ്രീകരിച്ച് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ അന്വേഷണം ശക്തമാക്കിയത്.

Tags: PakistanDAWOOD IBRAHIM
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies