പ്രശസ്ത ഗായകൻ ബംബ ബാക്യ(49) അന്തരിച്ചു. മരണകാരണം ഹൃദയാഘാതം എന്നാണ് റിപ്പോർട്ടെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. തമിഴ് സിനിമയിലെ ഒരുപിടി ഹിറ്റ് ഗാനങ്ങളുടെ ശബ്ദമാണ് വിടവാങ്ങിയത്. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവ’നിലാണ് അദ്ദേഹം അവസാനമായി പാടിയത്. എ.ആർ.റഹ്മാൻ സംഗീതം നൽകിയ ‘പൊന്നി നദി’ എന്ന ഗാനമാണ് ബംബ ബാക്യയുടെ അവസാനം ഗാനം.
സർക്കാർ, യന്തിരൻ 2.0, സർവം താള മയം, ബിഗിൽ, ഇരവിൻ നിഴൽ എന്നീ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ ബംബ ബാക്യ പാടിയവയാണ്. സിംതാംഗരൻ, പുള്ളിനംഗൽ, കനവുഗൽ, മുഗിലെ വെൺ മുഗിലെ, കണ്ണമ്മ, ആരാരോ ആരിരാരോ തുടങ്ങിയ ഒരുപിടി മനോഹര ഗാനങ്ങൾക്ക് ശബ്ദം നൽകിയ ബംബ ബാക്യയുടെ വിയോഗം തമിഴ് സിനിമയ്ക്ക് വലിയ നഷ്ടമാണ്.
പൊന്നിയിൻ സെൽവനിലെ ഗാനം ട്രെൻഡിംഗിൽ തന്നെ തുടുകയാണ്. 2018 മുതൽ എ.ആർ റഹ്മാനോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നു. ബംബയുടെ വിയോഗത്തിൽ തമിഴ് സിനിമയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ബാംബാ ബക്കിയയുടെ പെട്ടെന്നുള്ള വിയോഗത്തിൽ ശരിക്കും ദുഖമുണ്ട്. ഈ വിയോഗം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നാണ് തമിഴ് നടൻ കാർത്തി ട്വിറ്ററിൽ കുറിച്ചത്.
Comments