എംഎൽഎയൊക്കെ അങ്ങ് നിയമസഭയിൽ; എഎപി വനിതാനേതാവിന് നേരെ ഭർത്താവിന്റെ ഗാർഹികപീഡനം; വിമർശനം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംഎൽഎയൊക്കെ അങ്ങ് നിയമസഭയിൽ; എഎപി വനിതാനേതാവിന് നേരെ ഭർത്താവിന്റെ ഗാർഹികപീഡനം; വിമർശനം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 07:14 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബിൽ അധികാരത്തിലേറിയ ഭഗവന്ത് സിങ് മന്നിന്റെ ഭരണത്തിൽ സ്വന്തം എംഎൽഎയ്‌ക്ക് പോലും രക്ഷയില്ല. എഎപിയുടെ വനിതാ എംഎൽഎയെ ഭർത്താവ് മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എംഎൽഎയായ ബൽജിന്ദർ കൗറിന് നേരെയാണ് ഗാർഹിക പീഡനം നടന്നത്.

ആൾക്കൂട്ടത്തിന് നടുവിൽ വെച്ചാണ് ഭർത്താവ് ഒരു കൂസലുമില്ലാതെ ഭാര്യയെ തല്ലിയത്. സ്വന്തം വീട്ടിൽ അണികൾ നോക്കി നിൽക്കെയാണ് എംഎൽഎയ്‌ക്ക് നേരെ അതിക്രമം. വീട്ടിൽവെച്ച് കൂട്ടമായി സംസാരിക്കുന്നതിനിടെ എംഎൽഎയുടെ ഭർത്താവ് മറ്റൊരു സ്ഥലത്തേയ്‌ക്ക് മാറിയിരുന്നു.

പിന്നാലെ ഭർത്താവിന്റെ സമീപത്തേയ്‌ക്ക് അനുനയത്തിനായി എംഎൽഎ എത്തുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ് എഴുനേറ്റ് ബൽജിന്ദർ കൗറിനെ മുഖത്തടിക്കുകയായിരുന്നു. പിന്നാലെ അസഭ്യവർഷവും ആരംഭിച്ചപ്പോൾ ചുറ്റും നിന്നവർ ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു.

സംഭവം വിവാദമായതോടെ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടുമെന്ന് പഞ്ചാബ് വനിതാ കമ്മീഷൻ ചെയർമാൻ മനിഷ ഗുവാത്തി വ്യക്തമാക്കി. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് പഞ്ചാബിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 17 ശതമാനമാണ് വർദ്ധിച്ചത്.

Tags: mlapanjab
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies