സാമ്പത്തിക രംഗത്ത് കുതിപ്പ് തുടരുന്ന ഇന്ത്യയ്‌ക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി. ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയതാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ ശ്രദ്ധേയമാകുന്നത്. ബ്രിട്ടനെ ആറാമത്തെ ആറാം സ്ഥാനത്തേക്ക് പിന്തളളിയാണ് ഇന്ത്യ അഞ്ചാമത്തെത്തിയത്.
മുൻ ബ്രിട്ടീഷ് കോളനിയായ ഇന്ത്യ 2021ലെ അവസാന മൂന്ന് മാസങ്ങളിൽ യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയായിരുന്നു. അന്താരാഷ്‌ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ ഇന്ത്യ ലീഡ് ഉയർത്തി. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടൽ.
ബ്രിട്ടന്റെ സാമ്പത്തിക മേഖല ഏതാനും നാളുകളായി അനിശ്ചിതത്വത്തിലാണ്. അനിയന്ത്രിതമായ വിലക്കയറ്റവും രാഷ്‌ട്രീയത്തിലെ അനിശ്ചിത്വവും ബ്രിട്ടന് വലിയ ആഘാതം ഏൽപ്പിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര റാങ്കിംഗിൽ യുകെയുടെ ഇടിവ് വരാൻ പോകുന്ന പ്രധാനമന്ത്രിക്ക് അനഭിലഷണീയമായ പശ്ചാത്തലമാണ്. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ തിങ്കളാഴ്ച ബോറിസ് ജോൺസന്റെ പിൻഗാമിയെ തിരഞ്ഞെടുക്കും. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് റൺ ഓഫിൽ മുൻ ചാൻസലർ റിഷി സുനക്കിനെ പരാജയപ്പെടുത്തുമെന്നാണ് കണക്ക്കൂട്ടൽ.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അഭിപ്രായത്തിൽ മാന്ദ്യം 2024 വരെ നീണ്ടുനിൽക്കും. ഇതിനു വിപരീതമായി, ഈ വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7 ശതമാനത്തിലധികം വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കുന്നു. ഈ പാദത്തിൽ ഇന്ത്യൻ സ്റ്റോക്കുകളിൽ വലിയ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്. എംഎസ്സിഐ എമർജിംഗ് മാർക്കറ്റ് ഇൻഡക്സിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മാർച്ച് വരെയുള്ള പാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വലുപ്പം പണത്തിന്റെ അടിസ്ഥാനത്തിൽ 854.7 ബില്യൺ ഡോളറാണ്. അതേസമയം യുകെയുടേത് 816 ബില്യൺ ഡോളറായിരുന്നു.















