അനധികൃത പണമിടപാട് കേസ്; തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ; വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 80 ലക്ഷം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത പണമിടപാട് കേസ്; തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ; വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 80 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 08:21 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും ഹാലിസാഹർ മുൻസിപ്പൽ ചെയർമാനുമായ രാജു സഹാനിയെ സിബിഐ അറസ്റ്റ് ചെയ്തു. ജനങ്ങളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പോൺസി പദ്ധതിയിലെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇയാളുടെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപയും സിബിഐ കണ്ടെടുത്തു.

സഹാനിയുടെ ഹാലിസാഹറിലും ന്യൂ ടൗണിലുമുള്ള വസതികളിൽ സിബിഐ റെയ്ഡ് നടത്തി. തുടർന്ന് ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. സൺമാർഗ് വെൽഫെയർ ഓർഗനൈസേഷനുമായി(എസ്ഡബ്ല്യുഒ) ബന്ധപ്പെട്ട ചിട്ടി ഫണ്ട് കേസിലാണ് സിബിഐ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.

ന്യൂ ടൗൺ വസതിയിൽ നിന്ന് 80 ലക്ഷം രൂപയും ഹാലിസഹറിലെ വീട്ടിൽ നിന്ന് ഒരു നാടൻ തോക്കും അന്വേഷണ ഏജൻസി കണ്ടെടുത്തു. നിരവധി സുപ്രധാന രേഖകൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. പണത്തിനും തോക്കിനും പുറമെ 2.75 കോടിയുടെ രേഖകളും പശ്ചിമ ബംഗാളിലുള്ള മൂന്ന് വസ്തുക്കളും വിദേശ അക്കൗണ്ടുകളും സഹാനിയുടെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സിബിഐ കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി തൃണമൂൽ നേതാവ് സഹകരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എസ്ഡബ്ല്യുഒ ട്രസ്റ്റുമായി ബന്ധപ്പെട്ട ഒരു കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് 2012ൽ സഹാനിയുടെ ഉടമസ്ഥതയിലുള്ള ഗ്രാസ്റൂട്ട്സ് ഗ്ലോബൽ ഫിനാൻസിന് 20 ലക്ഷം രൂപ കൈമാറിയതായി സിബിഐ കണ്ടെത്തിയിരുന്നു. സി.പി.ഐ.എം നേതാവിന്റെ മകനായ സഹാനി, എസ്ഡബ്ല്യുഒ ചെയർമാൻ സൗമ്യരൂപ് ഭൗമിക്കിന് ഒളിത്താവളം ഒരുക്കി നൽകിയിരുന്നു. ട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റ പണം കൈമാറാൻ ഭൗമിക്കിനായി തൃണമൂൽ നേതാവ് ഒരു ബാങ്ക് അക്കൗണ്ടും തുറന്നിരുന്നു. 2018-19 വർഷത്തിൽ ഭൗമിക് സഹാനിക്ക് 75 ലക്ഷം രൂപ കൈമാറിയെന്നും ഇരുവരും തമ്മിൽ 1.5 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അന്വേഷണ ഏജൻസി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

പദ്ധതിയുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ഭൗമിക്കിനും കൂട്ടാളികൾക്കുമെതിരെ സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 2018ൽ സിബിഐ കേസെടുത്തിരുന്നു.

Tags: ArrestCBITMCTrinamool Congress80 lakhs
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies