തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ രണ്ട് പേരെ കാണാതായി. ഒഴുക്കിൽപ്പെട്ട് അമ്മയെയും ആറ് വയസ്സുകാരനായ മകനെയുമാണ് കാണാതെ ആയത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വൈകീട്ടോടെയായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
മങ്കയം ആറിൽ വിനോദ സഞ്ചാരത്തിനായി എത്തിയവരുടെ സംഘത്തിൽപ്പെട്ടവരാണ് കാണാതായ അമ്മയും മകനും. നെടുമങ്ങാട് സ്വദേശികളാണ് ഇവരെന്നാണ് പ്രാഥമിക വിവരം. മൂന്ന് കുടുംബത്തിൽ നിന്നുള്ള 10 അംഗ സംഘമായിരുന്നു ആറ്റിൽ എത്തിയത്. ആറിൽ കുളിക്കുന്നതിനിടെ പെട്ടെന്ന് മലവെള്ളം ഒഴുകിയെത്തുകയായിരുന്നു. 10 പേരിൽ ആറ് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ അമ്മയും കുഞ്ഞും ഒഴികെ ബാക്കി നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു.
കാണാതായവർക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
Comments