ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ അദ്ദേഹം മാത്രമാണ് എനിക്ക് മെസ്സേജ് അയച്ചത്; വെളിപ്പെടുത്തലുമായി കോഹ്‌ലി- Virat Kohli 
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ അദ്ദേഹം മാത്രമാണ് എനിക്ക് മെസ്സേജ് അയച്ചത്; വെളിപ്പെടുത്തലുമായി കോഹ്‌ലി- Virat Kohli 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 10:31 am IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിം​ഗ് ധോണിയെപ്പറ്റിയുള്ള അനുഭവം തുറന്നു പറഞ്ഞ് വിരാട് കോഹ്ലി. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനോട് ഇന്ത്യൻ ടീം തോൽവി വഴങ്ങിയതിന് പിന്നാലെ നടന്ന പത്രസമ്മേളത്തിലാണ് വിരാട് കോഹ്ലിയുടെ തുറന്നു പറച്ചിൽ. പാകിസ്താനോട് പരാജയപ്പെട്ടുവെങ്കിലും കോഹ്ലിയുടെ പ്രകടനം പ്രശംസിക്കപ്പെട്ടു. താരത്തിന്റേത് മോശം കളിയാണെന്ന് നിരന്തരം വിമർശിച്ചിരുന്നവർക്കുള്ള മറുപടിയാണ് പാകിസ്താനെതിരെയുള്ള കോഹ്ലിയുടെ പ്രകടനം. ഈ ആവസരത്തിലാണ് ധോണിയുമായുള്ള ഒരു അനുഭവം അദ്ദേഹം ക്രിക്കറ്റ് ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.

താൻ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ സന്ദേശം അയച്ചത് ഒരാൾ മാത്രമാണെന്ന് കോഹ്ലി തുറന്നു പറഞ്ഞു. എംഎസ് ധോണി എന്ന  മുൻ സഹപ്രവർത്തകൻ മാത്രമാണ് ക്യാപ്റ്റൻസിയിൽ നിന്ന് പിൻമാറിയപ്പോൾ സന്ദേശം അയച്ച ഏക വ്യക്തി. തന്റെ കൈവശം നമ്പർ ഇല്ലാത്ത ധാരാളം പേർ പ്രകടനവുമായി ബന്ധപ്പെട്ട് അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ടിവിയിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും കളികൾ വിലയിരുത്തി തനിക്ക് സന്ദേശം അയക്കുന്നവർ ധാരാളമാണെന്നും താരം പറഞ്ഞു. എന്നാൽ തന്റെ സഹപ്രവർത്തകരിൽ ആരും തന്നെ ക്യാപ്റ്റൻസി ഒഴിഞ്ഞ അവസരത്തിൽ നേരിട്ട് അഭിപ്രായം പങ്കുവെച്ചില്ല. എംഎസ് ധോണി മാത്രം നേരിട്ട് തനിക്ക് സന്ദേശം അയച്ചു.

തമ്മിൽ ബഹുമാനം നിലനിൽക്കുന്നതു കൊണ്ടും നല്ല ബന്ധമായതിനാലുമാണ് പറയാനുള്ളത് നാം നേരിട്ട് പറയുന്നത് . ധോണിയുടെ സന്ദേശം അത്തരമൊരു ബന്ധത്തിന് ഉദാഹരണമാണ്. തമ്മിൽ നല്ല ബന്ധമാണെങ്കിൽ ധോണിയെ പോലെ നേരിട്ട് തന്നെ അഭിപ്രായം പറയും. താൻ ധോണിയിൽ നിന്നും ഒന്നും ആ​ഗ്രഹിക്കുന്നില്ല, അദ്ദേഹവും അങ്ങനെ തന്നെയാണ്. ഒരിക്കൽപോലും അദ്ദേഹത്തിൽ നിന്നും തനിക്ക് അസ്വസ്ഥത നേരിടേണ്ടി വന്നിട്ടില്ല, തന്റെ ഭാഗത്തുനിന്നും ധോണിയ്‌ക്കും അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. അതിനാൽ തന്നെ നേരിട്ട് അഭിപ്രായം പറയുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. തനിക്ക് ഒരാളെക്കുറിച്ച് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ ആ വ്യക്തിയോട് അതുനേരിട്ട് സംസാരിക്കും. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പരസ്യമായി പറയുകയല്ല വേണ്ടതെന്നും വിമർശിക്കുന്നവരോട് കോഹ്ലി വ്യക്തമാക്കി.

ആളുകൾക്ക് തന്നോട് ആത്മാർത്ഥമായി ഇഷ്ടമുണ്ടെങ്കിൽ, തന്റെ പ്രകടനം മികച്ചതാകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ തന്നോടത് നേരിട്ട് സംസാരിക്കും. എന്നാൽ അതല്ല സംഭവിച്ചതും, സംഭവിക്കുന്നതും. തന്നോട് പറയാനുളളത് പരസ്യമായി വെളിപ്പെടുത്തുമ്പോൾ തനിക്ക് അവർ പ്രാധാന്യം നൽകുന്നില്ല എന്നു തന്നെയാണ് അർത്ഥമെന്നും കോഹ്ലി പറഞ്ഞു. താൻ ക്രിക്കറ്റ് കളിച്ചത് സത്യസന്ധമായാണ്, കളിക്കാൻ സാധിക്കുന്ന കാലത്തോളം ആത്മാർത്ഥതയോടെ തന്നെ കളിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

 

 

 

 

Tags: dhoniVIRAT KOHLI
Share
Tweet
SendShare

More News from this section

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Latest News

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies