ന്യൂഡൽഹി: 2022-ൽ ഏറ്റവും കൂടുതൽ യുഎസ് വിസകൾ ലഭിച്ചത് ഇന്ത്യൻ വിദ്യാർത്ഥികൾക്കെന്ന് എംബസി. ഈ വർഷം ഇതുവരെ 82,000 പേർക്കാണ് വിസ ലഭ്യമാക്കിയത്. കഴിഞ്ഞ വർഷം 62,000 വിസകളാണ് ലഭ്യമാക്കിയിരുന്നത്.
അമേരിക്കൻ സമൂഹവുമായി ഇന്ത്യൻ വിദ്യാർത്ഥികൾ കെട്ടിപ്പടുക്കുന്ന ബന്ധം ഇരു രാജ്യങ്ങളും നൽകുന്ന സംഭാവനകളെ വിലമതിക്കുന്നതിനും സഹായകമാകുമെന്ന് ഇന്ത്യയിലെ യുഎസ് എംബസിയുടെ ചാർജ് ഡി അഫയേഴ്സായ പട്രീഷ്യ പറഞ്ഞു. ഇന്ത്യയിലുള്ളതു പോലെ കഴിവും നൈപുണ്യവുമുള്ള വിദ്യാർത്ഥി സമൂഹത്തെ ലോകത്തിൽ കിട്ടില്ലെന്ന് യുഎസ് മന്ത്രി ഡോൺ ഹെഫ്ളിൻ വ്യക്തമാക്കി.
The U.S. Mission in India has issued a record-breaking 82,000 #studentvisas in 2022 to date, higher than any other country. This shows that the U.S. remains the most sought-after country for higher education. pic.twitter.com/BBv8LZT7oo
— U.S. Embassy India (@USAndIndia) September 8, 2022
2022-ൽ ഒരു ലക്ഷം അവസരങ്ങളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി യുഎസ് നൽകിയത്. ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾക്കൊപ്പം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ കാമ്പസുകളിൽ കൃത്യസമയത്ത് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിന് മെയ് മുതൽ ഓഗസ്റ്റ് വരെ വിദ്യാർത്ഥി വിസ അപേക്ഷകൾക്ക് മുൻഗണന നൽകിയതായി എംബസി അറിയിച്ചു.
Comments