ന്യൂഡൽഹി: ‘ഭാരത് ജോഡോ’ യാത്ര നയിക്കുന്ന വയനാട് എം പി രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്ന ടീഷർട്ട് വിവാദങ്ങളിൽ നിറയുന്നു. 41,000 രൂപ വിലവരുന്ന ബർബെറി ടീഷർട്ടാണ് രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്നത്. രാഹുലിന്റെ ചിത്രത്തിനൊപ്പം ടീഷർട്ടിന്റെ ചിത്രവും വിലയും ചേർത്ത് ട്വീറ്റ് ചെയ്ത ബിജെപി, കോൺഗ്രസ് നേതാവിനെതിരെ വിമർശനം കടുപ്പിക്കുകയാണ്.
Bharat, dekho! pic.twitter.com/UzBy6LL1pH
— BJP (@BJP4India) September 9, 2022
‘ഭാരത് ദേഖോ’ എന്ന തലക്കെട്ടോടെയാണ് ബിജെപി ചിത്രം പങ്കു വെച്ചിരിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധിയെ ഭയന്നാണ് ബിജെപി ഇത്തരം പ്രചാരണം നടത്തുന്നത് എന്ന് കോൺഗ്രസ് ആരോപിച്ചു. ടീഷർട്ടിന്റെ ബ്രാൻഡ് നാമത്തെ കുറിച്ചോ വിലയെ കുറിച്ചോ പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല.
തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ എന്ന പേരിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യാത്രയുടെ ധൂർത്തിനെതിരെ നേരത്തേ നിരവധി പേർ വിമർശനം ഉന്നയിച്ചിരുന്നു. യാത്രയിൽ ജനപങ്കാളിത്തം ശുഷ്കമായതും കോൺഗ്രസിന് തിരിച്ചടിയായിരുന്നു.
Comments