മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ ഒരാൾ പിടിയിലായി. കാസർകോട് സ്വദേശി മുഹമ്മദ് ഷബീർ ആണ് പിടിയിലായത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്
ടൈഗർ ബാം, ഷാർപ്നർ, ബാഗ് എന്നിവയിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് കസ്റ്റംസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. 40 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത് എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
അടുത്തിടെയായി കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വ്യാപകമാകുകയാണ്. ശനിയാഴ്ചയും സമാനമായ രീതിയിൽ കരിപ്പൂരിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 992 ഗ്രാം സ്വർണമാണ് പിടികൂടിയത്.
Comments