ഏഷ്യാ കപ്പിലെ തോൽവിയിൽ നില തെറ്റി പാകിസ്താൻ; ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് നേരെ മര്യാദവിട്ട പെരുമാറ്റവുമായി റമീസ് രാജ (വീഡിയോ)- Ramiz Raja against Indian scribe after Pakistan's defeat
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പിലെ തോൽവിയിൽ നില തെറ്റി പാകിസ്താൻ; ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് നേരെ മര്യാദവിട്ട പെരുമാറ്റവുമായി റമീസ് രാജ (വീഡിയോ)- Ramiz Raja against Indian scribe after Pakistan’s defeat

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 04:47 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ആകെ പ്രാവീണ്യമുള്ള അപൂർവ്വം ചില കായിക വിനോദങ്ങളിൽ മുഖ്യ ഇനമായ ക്രിക്കറ്റിനെ അതിവൈകാരികതയോടെ സമീപിക്കുന്നവരാണ് പാകിസ്താൻ താരങ്ങളും ആരാധകരും ക്രിക്കറ്റ് ബോർഡും. ഇന്ത്യക്കെതിരായ മത്സരങ്ങളെ യുദ്ധസമാനമായാണ് അവർ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ, കിരീട നേട്ടങ്ങളേക്കാൾ വലിയ പ്രാധാന്യമാണ് ഇന്ത്യക്കെതിരായ മത്സരവിജയങ്ങൾക്ക് അവർ കൽപ്പിക്കുന്നത്.

ഐസിസി‌- ഏഷ്യൻ ടൂർണമെന്റുകളിൽ ഇന്ത്യക്കെതിരെ അത്ര മികച്ച റെക്കോർഡല്ല പാകിസ്താന് ഉള്ളത് എന്നതാണ് യാഥാർത്ഥ്യം. ഈ കഴിഞ്ഞ ഏഷ്യാ കപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഓരോ വിജയങ്ങളുമായി ഇരു കൂട്ടരും സമനില പാലിക്കുകയായിരുന്നു.

ഇന്ത്യക്കെതിരായ മത്സരങ്ങളുടെ അത്ര ആവേശമില്ലെങ്കിലും, ശ്രീലങ്കയ്‌ക്കെതിരായ മത്സരങ്ങളും വൈകാരികതയോടെയാണ് പാകിസ്താൻ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ടത് പാക് കളിക്കാർക്കും ക്രിക്കറ്റ് ബോർഡിനും ആരാധകർക്കും കനത്ത വേദനയാണ് സമ്മാനിച്ചതെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. അത്തരത്തിൽ, കൈവിട്ടു പോയ ഒരു പ്രതികരണമാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ തോൽവിക്ക് ശേഷം, ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനോട് മര്യാദവിട്ട് പെരുമാറിയ പിസിബി ചെയർമാൻ റമീസ് രാജയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയോട് തോറ്റതിൽ സങ്കടപ്പെട്ടിരിക്കുന്ന പാക് ആരാധകരോട് എന്താണ് പറയാനുള്ളതെന്ന് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനായ രോഹിത് ജുഗ്ലാൻ റമീസ് രാജയോട് ചോദിച്ചു. ഇതിൽ പ്രകോപിതനായ റമീസ് രാജ, നിങ്ങൾ ഇന്ത്യക്കാർക്ക് സന്തോഷിക്കാനുള്ള വക ആയല്ലോ എന്ന പരിഹാസ ചോദ്യവുമായി ജുഗ്ലാൻറ്റെ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

क्या मेरा सवाल ग़लत था – क्या पाकिस्तान के फ़ैन नाखुश नहीं है – ये बहुत ग़लत था एक बोर्ड के चेयरमैन के रूप में – आपको मेरा फ़ोन नहीं छीनना चाहिये था – that’s not right Mr Chairman Taking my phone was not right @TheRealPCB @iramizraja #PAKvSL #SLvsPAK pic.twitter.com/tzio5cJvbG

— रोहित जुगलान Rohit Juglan (@rohitjuglan) September 11, 2022

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയോട് 27 റൺസിനായിരുന്നു പാകിസ്താന്റെ തോൽവി. തുടക്കത്തിലെ പതർച്ചയ്‌ക്ക് ശേഷം ഒത്തുരമയോടെ ശക്തമായി തിരിച്ചു വന്ന ശ്രീലങ്ക, മത്സരത്തിന്റെ സമസ്ത മേഖലകളിലും പാകിസ്താനെ നിഷ്പ്രഭമാക്കി ആറാം കിരീടം സ്വന്തമാക്കുകയായിരുന്നു.

Tags: Pakistanramiz rajaSri Lanka
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies