‘100 വയസ്സായാലും കുറ്റവാളികൾ ശിക്ഷ അനുഭവിക്കുക തന്നെ വേണം‘: സിഖ് വിരുദ്ധ കലാപത്തിൽ സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി- Delhi High Court on 1984 anti Sikh riots
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘100 വയസ്സായാലും കുറ്റവാളികൾ ശിക്ഷ അനുഭവിക്കുക തന്നെ വേണം‘: സിഖ് വിരുദ്ധ കലാപത്തിൽ സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി- Delhi High Court on 1984 anti Sikh riots

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 07:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. കലാപം നടക്കുന്ന സമയത്ത് കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥന് നിലവിൽ 79 വയസ്സായെന്നും പ്രായം പരിഗണിച്ച് നടപടികളിൽ ഇളവ് നൽകണമെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, കലാപത്തിന്റെ കെടുതികൾ ഇന്നും രാജ്യം അനുഭവിക്കുകയാണെന്നും, 79 അല്ല, 100 വയസ്സ് കഴിഞ്ഞാലും കുറ്റവാളികൾ ശിക്ഷ അനുഭവിക്കണമെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സിഖ് വിരുദ്ധ കലാപത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. അവരുടെ ഉറ്റവർ ഇന്നും കെടുതികൾ അനുഭവിക്കുകയാണ്. രാജ്യം ഇന്നും കെടുതികൾ അനുഭവിക്കുകയാണ്. ജസ്റ്റിസ് ശർമ്മ ചൂണ്ടിക്കാട്ടി.

കലാപം നടക്കുന്ന സമയത്ത് കിംഗ്സ്വേ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്നു ദുർഗാ പ്രസാദ്. ആ സമയത്ത് കിംഗ്സ്വേ പോലീസ് സ്റ്റേഷൻ പരിധിയിലെ 15 സിഖ് വംശജർ കലാപത്തിൽ കൊല്ലപ്പെട്ടു. നിരവധി ഗുരുദ്വാരകളും വീടുകളും ഫാക്ടറികളും അഗ്നിക്കിരയായി. ഇതിൽ പോലീസിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ വീഴ്ച ഉണ്ടായതായി പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. സംശയകരമായ പശ്ചാത്തലം ഉണ്ടായിരുന്നവരെ കരുതൽ തടങ്കലിൽ എടുക്കുന്നതിൽ പോലീസിന് വീഴ്ച പറ്റി. കലാപ ബാധിത മേഖലകളിൽ ആവശ്യത്തിന് പോലീസിനെ വിന്യസിക്കാതെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ ദുർഗാ പ്രസാദ്, അക്രമങ്ങൾക്ക് മൗനാനുവാദം നൽകിയതായും കണ്ടെത്തിയിരുന്നു.

1984ൽ ഇന്ദിരാ ഗാന്ധി വധത്തെ തുടർന്ന് രാജ്യത്താകമാനമുള്ള സിഖ് വംശജർക്കെതിരെ സമാനതകളില്ലാത്ത അക്രമങ്ങളാണ് അരങ്ങേറിയത്. നിരവധി പേർ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സംഗങ്ങൾക്ക് ഇരയാക്കപ്പെടുകയും ആരാധനാലയങ്ങളും വീടുകളും ഫാക്ടറികളും തകർക്കപ്പെടുകയും ചെയ്തു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധി കലാപത്തെ ന്യായീകരിച്ച് നടത്തിയ പ്രസംഗം. അക്രമങ്ങൾക്ക് നേതൃത്വം നൽകിയ നിരവധി കോൺഗ്രസ് നേതാക്കൾ പിന്നീട് ശിക്ഷിക്കപ്പെട്ടു.

Tags: CongressBJPdelhi high courtAnti Sikh Riots
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies