കളളപ്പണം വെളുപ്പിക്കൽ കേസിൽ തെളിവുകൾ ശക്തം; യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ മോചനം വൈകും; ബാങ്ക് അക്കൗണ്ടിലെ കൈമാറ്റങ്ങൾ വിനയാകും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കളളപ്പണം വെളുപ്പിക്കൽ കേസിൽ തെളിവുകൾ ശക്തം; യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ മോചനം വൈകും; ബാങ്ക് അക്കൗണ്ടിലെ കൈമാറ്റങ്ങൾ വിനയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 02:33 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ:യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ ജയിൽമോചനം വൈകും.  എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്തിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം കിട്ടിയാലേ കാപ്പന് ജയിൽ മോചനം സാദ്ധ്യമാകൂ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നും ധനസമാഹരണം നടത്തിയെന്നും ഈ പണം കൈമാറ്റം ചെയ്‌തെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർഫ്രണ്ട് നേതാവും മലയാളി മാദ്ധ്യമപ്രവർത്തകനുമായ കാപ്പനെതിരെ ഇഡി കേസ് എടുത്തിരിക്കുന്നത്.

നിലവിൽ ലക്നൗവിലെ ജയിലിലാണ് കാപ്പനുള്ളത്. മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാപ്പന് ജാമ്യം നേടാൻ കഴിഞ്ഞിട്ടില്ലെന്ന് ജയിൽ സീനിയർ സൂപ്രണ്ട് ആശിഷ് തിവാരി പറഞ്ഞു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കാപ്പന് ജാമ്യം ലഭിക്കണം. എങ്കിലേ ജയിൽ മോചിതനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

2021 ഫെബ്രുവരി ആറിനായിരുന്നു കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം കാപ്പനെതിരെ ഇഡി കേസ് എടുത്തത്. സഹായികളായ മുഹമ്മദ് അലം, മസൂദ് അഹമ്മദ്, അതീഖ്റഹ്മാൻ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഹത്രാസിലേക്ക് വരുന്നതിന് മുന്നോടിയായി കാപ്പൻ അതീഖ് റഹ്മാന്റെയും, മുഹമ്മദ് അലമിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതുകകൾ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. ഈ കേസിൽ സിദ്ദിഖ് കാപ്പൻ നൽകിയ ജാമ്യാപേക്ഷ കോടതി ഈ മാസം 19 ന് പരിഗണിക്കും.

2020 ഒക്ടോബറിലാണ് ഹത്രാസിലേക്കുള്ള വഴി മദ്ധ്യേ സിദ്ദിഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ, ഐപിസി, ഐടി ആക്ടിലെ വിവിധ വകുപ്പുകൾ എന്നിവ ചേർത്തായിരുന്നു കാപ്പനെതിരെ കേസ് എടുത്തിരുന്നത്. ഈ കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പന് ജാമ്യം ലഭിച്ചത്.

Tags: jailsiddique kappan
Share
Tweet
SendShare

More News from this section

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies