ആലുവ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കവെ ശ്രദ്ധേയമായി ഒരു ഓഫർ. രാഹുൽ ഗാന്ധിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാൽ ചട്ടിച്ചോറ് സമ്മാനമായി ലഭിക്കുമെന്ന ഫ്ലക്സ് ബോർഡാണ് സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്. ആലുവ മാർക്കറ്റ് റോഡിൽ മെട്രോ സ്റ്റേഷന് സമീപമാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഓഫർ സംബന്ധിച്ചുള്ള ഫ്ളക്സ് ബോർഡിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൽ കിച്ചൺ ആണ് ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനായ് iycaluvaassembly, ksualuva എന്നീ ഇൻസ്റ്റഗ്രാം പേജുകൾ ടാഗ് ചെയ്യാണമെന്നും പേജുകൾ ഫോളോ ചെയ്യണമെന്നുമാണ് ഫ്ലക്സ് ബോർഡുകളിലെ നിർദ്ദേശം. പങ്കുവെയ്ക്കുന്ന ഫോട്ടോകളിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്നവർക്ക് ഫാമിലി ചട്ടിച്ചോറ് സമ്മാനമായി നൽകും.
Comments