കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത ; സർക്കാർ സഹായിച്ചിട്ടും ശമ്പളം നൽകാൻ ആവുന്നില്ല ; കൈകഴുകി മുഖ്യമന്ത്രി- KSRTC
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത ; സർക്കാർ സഹായിച്ചിട്ടും ശമ്പളം നൽകാൻ ആവുന്നില്ല ; കൈകഴുകി മുഖ്യമന്ത്രി- KSRTC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 01:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കെഎസ്ആർടിസി മാനേജ്‌മെന്റിനെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം നൽകാൻ കഴിയാത്തത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ്. സർക്കാർ സഹായിച്ചിട്ടു പോലും ശമ്പളം നൽകാൻ ആവുന്നില്ല. 2011- 2022 കാലയളവിൽ മാത്രം 2076 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ സഹായം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ ആണ് മുഖ്യമന്ത്രിയുടെ വിമർശനം.

2016ൽ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുന്നത് കെഎസ്ആർടിസിയിൽ പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്ന ഘട്ടത്തിലാണ്. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ നയം കാരണം തൊഴിലാളികളുടെ ശമ്പളവും പെൻഷനും മുടങ്ങിക്കിടക്കുകയായിരുന്നു. പെൻഷൻ ലഭിക്കാത്തതിൽ നിരാശനായ ഒരു മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്ത ദൗർഭാഗ്യകരമായ സംഭവവും ഉണ്ടായിയെന്ന് പറഞ്ഞു കൊണ്ട് യുഡിഎഫ് സർക്കാരിനെയും കുറ്റപ്പെടുത്തുന്നുണ്ട്.

2016നു ശേഷം കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായമായി 7366.4 കോടി രൂപയും, പദ്ധതി വിഹിതമായി 87.38 കോടി രൂപയും ചേർത്ത് ആകെ 7454.02 കോടി രൂപ സർക്കാർ നൽകി. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്. കൊറോണയും ഇന്ധന വിലവർദ്ധനവും പ്രതിസന്ധി രുക്ഷമാവുന്നതിന് കാരണമായി. സർക്കാർ സഹായമുണ്ടായിട്ടും പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ പോയതിന്റെ ഒരു കാരണം ഇതാണെന്നാണ് ലേഖനത്തിൽ മുഖ്യമന്ത്രിയുടെ വാദം.

ഒരു ദിവസം ശരാശരി 5 കോടി രൂപ വരുമാനം ലഭിക്കുമ്പോൾ, മൂന്ന് കോടി രൂപ വായ്പ തിരിച്ചടവിലേക്ക് പോയി. ബാക്കി രണ്ട് കോടി രൂപ മാത്രമേ ഹെഡ് ഓഫീസിൽ എത്തിയിരുന്നുള്ളൂ. ഈ തുക ഡീസൽ അടിക്കാനുള്ള ചെലവിനുപോലും തികയുമായിരുന്നില്ല . 2016-17 ൽ 325 കോടി രൂപ സർക്കാർ സഹായം നൽകി സംസ്ഥാനത്ത് കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് 2021-22ൽ 2076 കോടി രൂപ സർക്കാർ സഹായം നൽകി. എന്നിട്ടും ശമ്പളംപോലും കൃത്യമായി നൽകാൻ കഴിയാതെ വരുന്നത് കോർപ്പറേഷന്റെ കെടുകാര്യസ്ഥതയുടെ ഭാഗം കൂടിയാണ്.

നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സുശീൽ ഖന്ന റിപ്പോർട്ടിലെ കാര്യങ്ങൾ മാത്രം നടപ്പിലാക്കിയാൽ പോരെന്നും മുഖ്യമന്ത്രി പറയുന്നു. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങൾ ഉൾപ്പെടെയുളള കാര്യങ്ങളിൽ ജീവനക്കാരും മാനേജ്‌മെന്റ് തലത്തിൽ ഉദ്യോഗസ്ഥരും കർശന നിലപാട് സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഉപദേശം. ഒപ്പം കോർപ്പറേഷനെ മൂന്ന് സോണുകളാക്കി വിഭജിക്കുമെന്നും സ്വയം ഭരണാധികാരമുളള ലാഭകേന്ദ്രങ്ങളായി ഓരോ സോണുകളും പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.

 

 

 

 

Tags: KSRTCpinarayivijayanMINISTERgovt
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies