ഖജനാവിൽ പണമില്ല ; പണികിട്ടുന്നത് സർക്കാർ സ്കൂളുകൾക്ക്; ക്ലാസ് മുറികൾക്ക് ഉയരമില്ലെന്ന കാരണം പറഞ്ഞ് ഡിവിഷനുകൾ അനുവദിക്കുന്നില്ല; അതുവഴി അദ്ധ്യാപകരും വേണ്ട ശമ്പളവും കൊടുക്കേണ്ട; പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഖജനാവിൽ പണമില്ല ; പണികിട്ടുന്നത് സർക്കാർ സ്കൂളുകൾക്ക്; ക്ലാസ് മുറികൾക്ക് ഉയരമില്ലെന്ന കാരണം പറഞ്ഞ് ഡിവിഷനുകൾ അനുവദിക്കുന്നില്ല; അതുവഴി അദ്ധ്യാപകരും വേണ്ട ശമ്പളവും കൊടുക്കേണ്ട; പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സർക്കാർ സ്കൂളുകളിൽ കുട്ടികൾ കൂടുന്നുവെന്നും വിദ്യാഭ്യാസം ആധുനികമായെന്നും മേനി നടിക്കുന്നവർ കർട്ടന്റെ മറവിൽ ചെയ്യുന്ന വിദ്യാഭ്യാസ വിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവരുന്നു. സംസ്ഥാനത്ത് നിരവധി സ്കൂളുകളും മുന്നൂറോളം അദ്ധ്യാപകരും ആയിരക്കണക്കിന് വിദ്യാർത്ഥികളും സർക്കാരിന്റെ അനാസ്ഥയിൽ പ്രതിസന്ധി നേരിടുകയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഖജനാവിൽ പണമില്ലാത്തതിനാൽ മന:പൂർവ്വം പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും ആരോപണമുണ്ട്.

സംസ്ഥാനത്ത് സർക്കാർ ഏജൻസികളുടെ മേൽ നോട്ടത്തിൽ സർക്കാർ സ്കൂളുകളിൽ ക്ലാസ് മുറികൾ കെട്ടിയതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സർക്കാർ സ്കൂളിന്റെ കെട്ടിടങ്ങളിലെ മുറികൾക്ക് ഉയരം 3.7 മീറ്ററിൽ താഴെ ആയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മുറികളുടെ ഉയരം 3.7 മീറ്റർ വേണമെന്ന് നിജപ്പെടുത്തിയതിനാൽ ഇതിൽ താഴെ ഉയരമുള്ള മുറികൾക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയില്ല. മൂന്നും നാലും സെന്റിമീറ്റർ കുറവുള്ളതിനു പോലും അനുമതിയില്ല.

ക്ലാസ് മുറികൾക്ക് അനുമതിയില്ലാത്തതിനാൽ പുതിയ ഡിവിഷനുകളുമില്ല. പുതിയ ഡിവിഷനുകൾ ഇല്ലാത്തതിനാൽ അദ്ധ്യാപകരെ നിയമിക്കാനും കഴിയില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ വന്ന ഉദ്യോഗാർത്ഥികൾക്ക് ഇതോടെ ജോലി കിട്ടുന്നത് വൈകുമെന്ന് ഉറപ്പായി. സർക്കാർ നിർദ്ദേശമനുസരിച്ച് അദ്ധ്യാപകരെ ദിവസ വേതനത്തിൽ നിയമിച്ച പ്രധാന അദ്ധ്യാപകരും കുരുക്കിലായി.

ഡിവിഷൻ ഇല്ലാത്തതിനാൽ അദ്ധ്യാപകരെ സർക്കാർ ശമ്പളത്തിൽ നിയമിക്കാൻ കഴിയില്ല. ഇതോടെ പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാതെയായി കുട്ടികളുടെ ഭാവിയും അവതാളത്തിലായി. പിടിഎ ഫണ്ട് സ്വരൂപിച്ച് തുച്ഛമായ ശമ്പളം നൽകി അദ്ധ്യാപകരെ താത്കാലികമായി നിയമിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അതിന് കഴിവുള്ള അദ്ധ്യാപകരെ കിട്ടാത്ത അവസ്ഥയാണുള്ളത്.

സർക്കാർ ഖജനാവ് കാലിയായതിനെ തുടർന്നാണ് തൊടു ന്യായങ്ങൾ പറഞ്ഞ് ഡിവിഷനുകൾ നിഷേധിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. സർക്കാർ ഏജൻസികളുടെ മേൽ നോട്ടത്തിൽ നിർമ്മിച്ച സ്കൂളുകളിലെ മുറികൾക്കാണ് ഉയരക്കുറവുള്ളത്. നേരത്തെ ഈ വിഷയം അതാത് വിദ്യാഭ്യാസ ജില്ലകളിലെ ഡയറക്ടർക്ക് പരിഹരിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ അത് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മാത്രമേ കഴിയുകയുള്ളൂ. സർക്കാർ വിചാരിച്ചാൽ ലളിതമായി പരിഹരിക്കാൻ കഴിയുന്ന വിഷയമാണ് മന:പൂർവ്വം സങ്കീർണമാക്കുന്നതെന്നാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ആരോപിക്കുന്നത്.

Tags: Pinarayi VijayanTeacherseducation departmentSchools
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies