ഹുസൈൻ ഒരു പോരാളിയായിരുന്നു; നിന്നോടൊപ്പം നഷ്ടമാകുന്നത് ഞങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും; കാട്ടാനയെ നേരിടുന്ന വനപാലകന്റെ വീഡിയോ പങ്കുവെച്ച് സഹപ്രവർത്തകൻ- Hussain, Forest officer
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹുസൈൻ ഒരു പോരാളിയായിരുന്നു; നിന്നോടൊപ്പം നഷ്ടമാകുന്നത് ഞങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും; കാട്ടാനയെ നേരിടുന്ന വനപാലകന്റെ വീഡിയോ പങ്കുവെച്ച് സഹപ്രവർത്തകൻ- Hussain, Forest officer

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 03:31 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തൃശ്ശൂർ വരന്തരപ്പിള്ളി കള്ളായിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനംവകുപ്പ് വാച്ചർ കെ.ടി. ഹുസൈന്റെ മരണം സഹപ്രവർത്തകർക്കും നാട്ടുകാർക്കും തീരാ വേദനയാണ്. കാടിനോടും വനമൃഗങ്ങളോടും അടങ്ങാത്ത അഭിനിവേശമായിരുന്നു ഹുസൈന്. ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ഹുസൈനെ പറ്റിയുള്ള സഹപ്രവർത്തകന്റെ ഒരു കുറിപ്പാണ്. കാടിന്റെയും കാനനജീവിതത്തിന്റെ വന്യതയും വശ്യതയും വിവരിക്കുന്ന കാടിറക്കം എന്ന നോവൽ രചിച്ച ജോഷിലാണ് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ കെ.ടി. ഹുസൈന്റെ ഒപ്പമുളള അനുഭവം പങ്കുവെച്ചിരിക്കുന്നത്.

ചില പോരാളികളെ കാണുമ്പോൾ രണഭൂമിയിൽ അയാൾ എത്ര ദൂരം മുന്നേറുമെന്ന് മനസ്സിലാകെ ഒരു ആശങ്കയാണ്. വന്യമൃഗങ്ങൾക്കും പറഞ്ഞാൽ കേൾക്കാത്ത മനുഷ്യ സഹജീവികളോടുമുള്ള ജീവൻ മരണ പോരാട്ടമാണ് തങ്ങൾ നടത്തുന്നത്. ഹുസൈന് ഏത് റിസ്ക്കും എടുക്കും, അയാളിലെ പോരാളിയോട് ആരും അത് പറയേണ്ടി വന്നിട്ടില്ലെന്ന് ജോഷി പറയുന്നു. താൻ അവസാനം ഹുസൈനെ കണ്ടത് മാനന്തവാടിക്കടുത്ത് നാട്ടിലിറങ്ങിയ കടുവയെ തുരത്തുന്ന സംഘത്തിലാണ്. അന്ന് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ നേരെ പ്രകോപനമുണ്ടാക്കിയ ആൾക്കൂട്ടത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ അരയിൽ തിരുകിയ കത്തി കയ്യിലെടുത്തത് ഹുസൈനാണ്. അന്ന് ആരും അദ്ദേഹത്തിന്റെ മുഖം കണ്ടിട്ടില്ലെന്നും ഇനിയത് കാണാൻ സാധിക്കില്ലെന്നും ജോഷി കുറിക്കുന്നു.

വീഡിയോ കാണാം,

ജോഷിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,

ഹുസൈൻ നിന്നെ മറക്കാനാവില്ലൊരിക്കലും. ഇടവും വലവും നിന്നെപ്പോലുള്ളവർ ഉണ്ടെന്ന ധൈര്യവും അതിന്റെ അഹങ്കാരം നിറഞ്ഞ ആത്മവിശ്വാസവും കൂടിയാണ് നിന്നോടൊപ്പം നഷ്ടമാകുന്നത്. ചില പോരാളികളെ കാണുമ്പോൾ രണഭൂമിയിൽ അയാൾ എത്ര ദൂരം മുന്നേറുമെന്ന് മനസ്സിലാകെ ഒരു ആശങ്കയാണ്. പ്രാർത്ഥിക്കാറുണ്ടെന്നും അയാൾക്കൊന്നും പറ്റരുതേ എന്ന്. വന്യജീവികൾ ജനവാസ മേഖലകളിലിറങ്ങുമ്പോൾ അവയെ തിരികെ കാട്ടിലേക്ക് തുരത്താനോ ഏതെങ്കിലും മാർ​ഗത്തിൽ പിടികൂടാനോ ശ്രമിക്കുന്ന അവസരങ്ങളോരോന്നും ഞങ്ങൾക്ക് യുദ്ധങ്ങൾ തന്നെയാണ്, പറഞ്ഞാൽ മനസ്സിലാവാത്ത വന്യമൃഗങ്ങൾക്കും പറഞ്ഞാൽ കേൾക്കാത്ത മനുഷ്യ സഹജീവികളോടുമുള്ള ജീവൻ മരണ പോരാട്ടം.

2017 ൽ ആണന്നാണ് ഓർമ്മ. ട്രാൻകുലൈസിങ്ങ് ഗണ്ണിൽ നിന്നുള്ള നാല് ഡോസ് എറ്റുവാങ്ങിയിട്ടും പൊടിക്ക് പോലും അടങ്ങാത്ത ആറളത്തെ ചുള്ളിക്കൊമ്പനെന്ന കുപ്രസിദ്ധനായ ആന തന്നെ വളഞ്ഞ കുങ്കിയാനകൾക്ക് നടുവിൽ എന്തിനും തയ്യാറായി നിൽക്കുന്നു. പെട്ടന്ന് പെയ്ത വേനൽ മഴയിലും കൊടുങ്കാറ്റിലും മരങ്ങൾ ഒടിഞ്ഞ് വീഴാൻ തുടങ്ങി. വലിയൊരു മരത്തലപ്പ് അരുൺ സക്കറിയ ഡോകടറുടെയും കൂട്ടരുടെയും മേലും വീണെങ്കിലും പരിക്കുകളൊന്നുമുണ്ടായില്ല. എല്ലാവരും ഒന്ന് പതറിയ സമയം ചുള്ളിക്കൊമ്പന്റെ കാലിൽ പണിപ്പെട്ട് കെട്ടിയ വടത്തിന്റെ പിടിയൊക്കെ ആളുകളിൽ നിന്ന് പോയി. വളരെ നിർണ്ണായകമായ നിമിഷാർദ്ധം. ആ സമയത്ത് ഞാനയാളെ കണ്ടു ! ഹുസൈനും മുതുമലയിൽ നിന്ന് വന്ന ആനപ്പാപ്പാൻ കിർമ്മാരനും കൂടി ജീവൻ പണയം വെച്ച് ആനയുടെ പിന്നിലൂടെ സമീപിച്ച് വടത്തിന്റെ അറ്റം ഒരു മരത്തിൽ കെട്ടി (വീഡിയോയിൽ കാണുന്നത് ഇരുവരുമാണ്). അത്രയും റിസ്ക് ഏറ്റെടുക്കാൻ ഹുസൈനോട് ആരും പറഞ്ഞതല്ല, അയാളിലെ പോരാളിയോട് ആരുമത് പറയേണ്ട ആവശ്യമില്ല. കണ്ണൂർ നഗര മദ്ധ്യത്തിൽ പുലിയിറങ്ങിയ മറ്റൊരവസരത്തിലും ഞാൻ ഹുസൈനോടൊപ്പമുണ്ടായിരുന്നു. അവസാനം കണ്ടത് മാനന്തവാടിക്കടുത്ത് നാട്ടിലിറങ്ങിയ കടുവയെ തുരത്തുന്ന സംഘത്തിലാണ്. അന്ന് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ നേരെ പ്രകോപനമുണ്ടാക്കിയ ആൾക്കൂട്ടത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വന്തം അരയിൽ തിരുകിയ കത്തി കയ്യിലെടുക്കാൻ ശ്രമിച്ചയാളിന്റെ മുഖം നിങ്ങൾ കണ്ടില്ലല്ലോ?
ഇനിയത് കാണാനാവില്ല.
അവസാനമായി ഒരു നോക്ക് കാണാൻ മൃതദേഹമെത്തുന്നത് കാത്തിരിക്കുമ്പോൾ വല്ലാത്തൊരു ശൂന്യത.

Tags: forest officer
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies