മുംബൈ ഇന്ത്യൻസിനെ പരിശീലിപ്പിക്കാൻ മാർക്ക് ബൗച്ചർ; മഹേല ജയവർധനയുടെ പകരമായി മുൻ ദക്ഷിണാഫ്രിക്കൻ കീപ്പറെ നിയോഗിച്ചു-Mark boucher appointed as mumbai indians head coach
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈ ഇന്ത്യൻസിനെ പരിശീലിപ്പിക്കാൻ മാർക്ക് ബൗച്ചർ; മഹേല ജയവർധനയുടെ പകരമായി മുൻ ദക്ഷിണാഫ്രിക്കൻ കീപ്പറെ നിയോഗിച്ചു-Mark boucher appointed as mumbai indians head coach

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 08:56 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ മാർക്ക് ബൗച്ചറെ നിയമിച്ചു. എംഐ കേപ് ടൗൺ, എംഐ എമിറേറ്റ്സ് എന്നിവയുൾപ്പെടെ അവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഫ്രാഞ്ചൈസികളിലെയും കോച്ചിംഗ് സ്റ്റാഫിന്റെ മേൽനോട്ടം ബൗച്ചർക്കാണ്. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനയ്‌ക്ക് പകരകാരനായാണ് ബൗച്ചർ ചുമതലയേൽക്കുന്നത്.

മുബൈയുടെ മുഖ്യ പരിശീലകനായി നിയമിക്കപ്പെടുന്നത് ഒരു ബഹുമതിയും പദവിയുമാണെന്ന് ബൗച്ചർ പ്രതികരിച്ചു. അവരുടെ ചരിത്രവും നേട്ടങ്ങളും ലോക കായികരംഗത്തെ ഏറ്റവും വിജയകരമായ കായിക ഫ്രാഞ്ചൈസികളിൽ ഒന്നായി ഉയർത്തി. വെല്ലുവിളിയും ബഹുമാനവും താൻ പ്രതീക്ഷിക്കുന്നു. ഈ ഡൈനാമിക് യൂണിറ്റിന് മൂല്യം വർദ്ധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ചായി നിയമിതനായ ബൗച്ചർ പറഞ്ഞു.

ദക്ഷിണാഫ്രിക്ക പുരുഷ ക്രിക്കറ്റ് ടീമിന്റെ നിലവിലെ മുഖ്യ പരിശീലകനായ ബൗച്ചർ, 2022ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം താൻ സ്ഥാനത്ത് നിന്ന് മാറുമെന്ന് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്ക ടി20 ലീഗിൽ പുതുതായി രൂപീകരിച്ച എംഐ കേപ്ടൗൺ ഫ്രാഞ്ചൈസിയിൽ പരിശീലകനായി ചേരുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ-ബാറ്റർമാരിൽ ഒരാളായാണ് ബൗച്ചർ കണക്കാക്കപ്പെടുന്നത്. 1997 മുതൽ 2012 വരെ ദക്ഷിണാഫ്രിക്കയ്‌ക്കായി 147 ടെസ്റ്റുകളും 295 ഏകദിനങ്ങളും അദ്ദേഹം കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി യഥാക്രമം 5,515, 4,686 റൺസ് നേടി. ടെസ്റ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ബൗച്ചറിന്റെ പേരിലാണ്. 10 വർഷം മുമ്പ് കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബൗച്ചർ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

 

Tags: IPLmumbai indiansHead Coach
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies