ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ അൽഖ്വയ്ദയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത അസം സ്വദേശിയ്‌ക്കെതിരെ അന്വേഷണം കടുപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. കച്ചാർ ജില്ലയിലെ അക്തർ ഹുസൈൻ ലഷ്‌കറിനെതിരെയാണ് എൻഐഎ അന്വേഷണം നടത്തുന്നത്.
യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത് പരിശീലനം നൽകിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇത്തരത്തിൽ പരിശീലനം ലഭിച്ച് ഭീകരരെ കശ്മീരിലും അഫ്ഗാനിസ്ഥാനിലെ ഖോരസൻ പ്രവിശ്യയിലും വിന്യസിക്കാൻ പദ്ധതിയിട്ടിരുന്നതായും വ്യക്തമായി. ഇയാൾ മതത്തിന്റെ പേരിൽ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചതായി എൻഐഎ സൂചിപ്പിച്ചു. സമൂഹമാദ്ധ്യമങ്ങൾ വഴി പ്രതി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചു. സൈന്യം കശമീരിലെ മുസ്ലീം ജനങ്ങൾക്കെതിരെ വർഗീയ അക്രമങ്ങൾ നടത്തുന്നുവെന്ന് വ്യാജ പ്രചരണം സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
നേരത്തെ പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൾ അലിമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഷ്‌കറും അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം നടത്തുന്നത്.
Comments