വിസി നിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി നേരിട്ടെത്തി,സ്വന്തം ജില്ലയാണെന്ന് പറഞ്ഞു,നിയമവിരുദ്ധമായത് ചെയ്യാൻ സമ്മർദ്ദം ചെലുത്തി; താനും മാദ്ധ്യമങ്ങളെ കണ്ടാലുടനെ കടക്ക് പുറത്തെന്ന് പറയണോ; സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗവർണർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിസി നിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി നേരിട്ടെത്തി,സ്വന്തം ജില്ലയാണെന്ന് പറഞ്ഞു,നിയമവിരുദ്ധമായത് ചെയ്യാൻ സമ്മർദ്ദം ചെലുത്തി; താനും മാദ്ധ്യമങ്ങളെ കണ്ടാലുടനെ കടക്ക് പുറത്തെന്ന് പറയണോ; സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 01:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ. കണ്ണൂർ വിസി നിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി നേരിട്ടെത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തി. സ്വന്തം ജില്ലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ താനത് സമ്മതിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുത്ത മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്ന കരുതി. എജിയുടെ കത്ത് ഉപയോഗിച്ചാണ് സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ അദ്ദേഹം വാർത്താ സമ്മേളനത്തിൽ പരസ്യപ്പെടുത്തി.

പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി. എന്നാല്‍ വെയിറ്റേജ് നല്‍കാമെന്നായിരുന്നു താന്‍ പറഞ്ഞത്. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്. നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അഡ്വക്കേറ്റ് ജനറലിന്റേതുള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് ലഭിച്ചു. താന്‍ ആവശ്യപ്പെടാതെയാണ് നിയമോപദേശം ലഭിച്ചത്. നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമ്മര്‍ദം കൂടിയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. 2021 ഡിസംബര്‍ എട്ടിനാണ് താന്‍ ആദ്യത്തെ കത്ത്മുഖ്യമന്ത്രിക്കയച്ചത്. സ്ഥാനത്ത് തുടരണമെന്നായിരുന്നു കത്തിന് വന്ന മറുപടി.ചാന്‍സര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തനിക്കെന്തെങ്കിലും പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് താന്‍ ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രാജ്ഭവൻ എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാർ ഉപദേശിക്കേണ്ട. സർവ്വകലാശാല നിയമം ഭേദഗതി ചെയ്തപ്പോൾ നൽകിയ ഉറപ്പുകൾ മുഖ്യമന്ത്രി മറന്നോ എന്ന് അദ്ദേഹം ചോദിച്ചു. ചാൻസിലറായി തുടരാൻ എന്ത് വേണം എന്ന് ചോദിച്ച് ഉദ്യോഗസ്ഥൻ സമീപിച്ചുവെന്ന് ഗവർണർ വെളിപ്പെടുത്തി. നിയമവിരുദ്ധമായത് ചെയ്യാൻ സമ്മർദ്ദമുണ്ടായി.മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് പുനർ നിയനമം അനുവദിച്ചതെന്ന് ഗവർണർ തുറന്നടിച്ചു.

മൈക്ക് കണ്ടാലുടനെ പ്രതികരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. താനും മാദ്ധ്യമങ്ങളെ കണ്ടാലുടനെ കടക്ക് പുറത്ത് എന്ന് പറയണോയെന്ന് ഗവർണർ പരിഹസിച്ചു. മാദ്ധ്യമങ്ങൾ തന്റെ ശത്രുക്കളല്ലെന്നും കാത്ത് നിന്ന മാദ്ധ്യമങ്ങളോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ താൻ വാർത്താ സമ്മേളനം വിളിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കണ്ണൂരിൽ പ്രതിഷേധം ഉണ്ടാവുമെന്ന് നേരത്തെ അറിഞ്ഞു. അഞ്ച് ദിവസം മുൻപ് ഡൽഹിയിൽ നിന്ന് വിവരം ലഭിച്ചു. വിസിയോട് ചോദിച്ചപ്പോൾ താനൊരു സുരക്ഷാ വിദഗ്ധനല്ലെന്നായിരുന്നു മറുപടിയെന്ന് ഗവർണർ കുറ്റപ്പെടുത്തി.

വരത്തന്മാരുടെ പ്രത്യയശാസ്ത്രം,അധികാരങ്ങൾ കവരാനാവില്ല; പ്രതിഷേധക്കാരെ തടയാനെത്തിയ പോലീസുകാരെ കെകെ രാഗേഷ് തടഞ്ഞു;വ്യത്യസ്ത രാഷ്‌ട്രീയം ഉള്ളവരെ വർഗശത്രുക്കളായി കാണുന്നു; സർക്കാരിനെതിരെ തെളിവുകൾ നിരത്തി ഗവർണർ

കേരളം ഭരിക്കുന്നത് യാത്രാവിലക്കുള്ള മുന്നണിയാണ്. ഭരണഘടനയെവരെ കുറ്റപ്പെടുത്തിയ മന്ത്രിയും പാക് ഭാഷയിൽ സംസാരിക്കുന്ന എംഎൽഎയുമുണ്ട്. വ്യത്യസ്ത രാഷ്‌ട്രീയം ഉള്ളവരെ വർഗശത്രുക്കളായി കാണുന്നു. കണ്ണൂരിൽ എത്ര കൊലപാതകങ്ങളാണ് നടക്കുന്നതെന്ന് ഗവർണർ വിമർശിച്ചു.

Tags: Pinarayi VijayanCMArif Mohammad Khan
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies