തിരുവനന്തപുരം: വനിതാ പോലീസിനെ അസഭ്യം വിളിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. തുമ്പ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ജോസ് (33) ആണ് അറസ്റ്റിലായത്. കന്റോൺന്റ് വനിതാ പോലീസ് ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താണ് ഇയാൾ അസഭ്യം പറയാറുള്ളത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിളിച്ചു വനിതാ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് ഇയാളെ പലപ്രാവശ്യം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വനിതാ എസ് ഐ. ആശ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
Comments