'പോപ്പുലർ ഫ്രണ്ട് നടത്തിയത് പ്രവാചക നിന്ദ,സമൂഹത്തിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്': വിവിധ മുസ്ലിം സംഘടനകൾ വിമർശനവുമായി രംഗത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പോപ്പുലർ ഫ്രണ്ട് നടത്തിയത് പ്രവാചക നിന്ദ,സമൂഹത്തിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്’: വിവിധ മുസ്ലിം സംഘടനകൾ വിമർശനവുമായി രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 05:38 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിവാദ പ്രസംഗത്തിനെതിരെ വിമർശനവുമായി വിവിധ മുസ്ലിം സംഘടനകൾ രംഗത്ത്. ഹദീസിനെ വളച്ചൊടിച്ച് അവതരിപ്പിച്ച് ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തിയാണിതെന്ന് മുസ്ലിം സംഘടനകൾ വ്യക്തമാക്കി. ഹദീസിലെ ആശയത്തെ അഫ്സൽ ഖാസിമി വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. പ്രവാചക ചരിത്രം മുഴുവൻ പറയാതെ അണികളിൽ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ വിമർശിച്ചു.

പ്രവാചകചരിത്രം പറയുമ്പോൾ‍ യഥാർത്ഥ വശമാണ് ഉദ്ധരിക്കേണ്ടത്. ഭാഗികമായോ വളച്ചൊടിച്ചോ പറയുമ്പോൾ അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ മനസിലാക്കണമെന്ന് ഇകെ സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. സംഘടന വളർത്താൻ വേണ്ടി ചിലർ ഹദീസ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് എപി സമസ്ത നേതാവ് പേരോട് അബ്ദു റഹ്മാൻ സഖാഫിയും പറഞ്ഞു.

പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് കോഴിക്കോട് നടന്ന ജനമഹാസമ്മേളനത്തിൽ ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്‌സൽ ഖാസിമി നടത്തിയ പ്രസംഗമാണ് വിമർശനത്തിനിടയാക്കിയത്. ഇതിനെതിരെ വിമർശനവുമായി സമസ്ത നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ വിഷയം ചർച്ചയായതോടെ പോപ്പുലർ ഫ്രണ്ടിനെതിരെ മറ്റ് മുസ്ലിം സംഘടനകളും അണിനിരന്നിട്ടുണ്ട്.

ശത്രുക്കൾക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്സൽ ഖാസിമി നടത്തിയ പ്രസംഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സമസ്ത നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.  സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കണമെന്നും വേണ്ടിവന്നാൽ രക്തസാക്ഷിത്വം വരിക്കണമെന്നുമായിരുന്നു അഫ്സൽ ഖാസിമിയുടെ പ്രസംഗം.

മുസ്ലീം സംഘടനകളുടെ എതിർപ്പ് പോപ്പുലർ ഫ്രണ്ടിന് വെല്ലുവിളിയാകും എന്ന കാര്യത്തിൽ സംശയമില്ല. മുസ്ലീം സമുദായം ഒപ്പമുണ്ടെന്ന് പൊതുസമൂഹത്തെ വിശ്വസിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് പോപ്പുലർ ഫ്രണ്ട്. അതിനായി മസ്ജിദുകൾ കേന്ദ്രീകരിച്ച് സാമൂഹ്യസേവന പ്രവർത്തനങ്ങളും , മറ്റ് പരിപാടികളും പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്നുണ്ട്. മുസ്ലീം സമുദായത്തെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്.  എന്നാൽ കേരളത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ടിനെതിരെ മറ്റ് മുസ്ലിം സംഘടനകൾ വിമർശമനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹദീസിനെ വളച്ചൊടിച്ചുകൊണ്ടുള്ള പോപ്പുലർ ഫ്രണ്ടിന്റെ കലാപ ആഹ്വാനവും.  അക്രമ രാഷ്‌ട്രീയം ഇസ്ലാമിന്റെ നയമല്ലെന്നാണ് ഇക്കാര്യത്തിൽ  സുന്നി സംഘടനകൾ തുറന്നടിച്ചിരിക്കുന്നത്.

Tags: PFIProphet remark
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies