കണ്ണൂർ: മട്ടന്നൂരിൽ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ 2 പോപ്പുലർ ഫ്രണ്ട് ഭീകരർ പിടിയിൽ.ചെള്ളേരി സ്വദേശികളായ നൗഷാദ് , സുജീർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.പെട്രോൾ ബോംബുകളാണ് എറിഞ്ഞത്. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. ഓഫീസിനുള്ളിലും കേടുപാടുകൾ സംഭവിച്ചിരുന്നു.
നേരത്തെ കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിലായിരുന്നു. നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് ഇവർ പിടിയിലായത്. കല്ല്യാശ്ശേരി മാങ്ങാട് റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത്
Comments