സനാതന ധർമ്മത്തിൽ അഭിമാനിക്കൂ..; ഹിന്ദുത്വ ട്രെയിലർ പുറത്തിറങ്ങി; ആവേശമാകുന്ന ട്രെയിലർ കാണാം,
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സനാതന ധർമ്മത്തിൽ അഭിമാനിക്കൂ..; ഹിന്ദുത്വ ട്രെയിലർ പുറത്തിറങ്ങി; ആവേശമാകുന്ന ട്രെയിലർ കാണാം,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 06:23 pm IST
FacebookTwitterWhatsAppTelegram

ആഷിഷ് ശർമ്മയെ നായകനാക്കി കരൺ റസ്ദാൻ സംവിധാനം ചെയ്യുന്ന ‘ഹിന്ദുത്വ ചാപ്റ്റർ 1: മെയ്ൻ ഹിന്ദു ഹൂൺ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ഭാരതത്തിന്റെ സമകാലിക സംഭവവികാസങ്ങളിലൂടെയാണ് സിനിമ കഥ പറഞ്ഞു പോകുന്നത്. രാജ്യത്തിന്റെ സംസ്കാരത്തിലും സനാതന ധർമ്മത്തിലും അഭിമാനിക്കണമെന്ന സന്ദേശം ചിത്രം മുന്നോട്ട് വെയ്‌ക്കുന്നു. ഒപ്പം രാജ്യത്ത് പടർന്നുപിടിക്കുന്ന അരാജകത്വത്തെ കുറിച്ചും ഇസ്ലാമിക തീവ്രവാദത്തെപ്പറ്റിയും സിനിമ സംസാരിക്കുന്നു. ലൗ ജിഹാദ് അടക്കമുള്ള സംഭവങ്ങളെയും സിനിമയിൽ പ്രധാന വിഷയമായി അവതരിപ്പിക്കുന്നുണ്ട്. പെൺകുട്ടികൾ അവരുടെ സൗഹൃദങ്ങളും പ്രണയ ബന്ധങ്ങളും തിരഞ്ഞെടുക്കുമ്പോൾ ജാ​ഗ്രത പുലർത്തണമെന്ന സന്ദേശവും സിനിമ മുന്നോട്ട് വെയ്‌ക്കുന്നു. ട്രെയിലറിന് വലിയ സ്വീകരണമാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിക്കുന്നത്.

ഇസ്ലാമിക തീവ്രവാദം, വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ മറവിൽ രാജ്യത്തെ കലാലയങ്ങളിൽ വളർത്തിയെടുക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, ഭാരതത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ആസൂത്രിതമായി നടപ്പാക്കുന്ന വർ​ഗീയ സംഘർഷങ്ങൾ, കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ, ആർട്ടിക്കിൾ 370 എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമായിരിക്കും ‘ഹിന്ദുത്വ ചാപ്റ്റർ 1: മെയ്ൻ ഹിന്ദു ഹൂൺ’ എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. നടൻ ആഷിഷ് ശർമ്മയ്‌ക്കൊപ്പം സോനാരിക ഭദോറിയ, അങ്കിത് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാത്രമല്ല, പ്രശസ്ത ഭജൻ ഗായകൻ അനുപ് ജലോട്ട, രാമായണം താരം ദീപിക ചിഖ്ലിയ, മുതിർന്ന നടൻ ഗോവിന്ദ് നാംദേവ് എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്.

പ്രണയം, സൗഹൃദം, വിദ്യാർത്ഥി രാഷ്‌ട്രീയം, ഹിന്ദുമതത്തിന്റെ യഥാർത്ഥ സത്ത എന്നിവ ചർച്ച ചെയ്യുന്ന ചിത്രമായിരിക്കും ഹിന്ദുത്വ എന്ന് സംവിധായകൻ കരൺ റസ്ദാൻ പറഞ്ഞു. രാജ്യത്തെ ചില ഹിന്ദുക്കൾക്ക് അറിയാത്ത, അവർ മറന്നു പോയ ഹിന്ദുമതത്തെ കുറിച്ച് സിനിമ സംസാരിക്കും. ഹിന്ദുമതവും ഹിന്ദുത്വവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് മാദ്ധ്യമങ്ങളും രാഷ്‌ട്രീയ പാർട്ടികളും ചർച്ച ചെയ്യുന്നത്. അതിനെല്ലാം ഒരു ഉത്തരമായിരിക്കും ഹിന്ദുത്വ ചാപ്റ്റർ 1: മെയ്ൻ ഹിന്ദു ഹൂൺ എന്ന് സംവിധായകൻ വ്യക്തമാക്കി. ഹിന്ദുമതം സമാധാനപരമായ ഒരു ജീവിതരീതിയാണെന്നിരിക്കെ, അതിനെ തീവ്രവാദമായി പരാമർശിക്കുന്നവർക്കുളള മറുപടി കൂടിയായിരിക്കും സിനിമ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 7-ന് ചിത്രം തിയറ്ററുകളിൽ എത്തും.

Tags: OFFICIAL TRAILER
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies