കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4580 രൂപ ആയി. പവന് 36,640 രൂപയുമാണ് ഇന്നത്തെ വിപണി വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.1630 ഡോളറിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതാണ് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് വരാൻ കാരണം.
ഇന്നലെ സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 160 രൂപയാണ് വർദ്ധിച്ചത്. കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ സ്വർണ്ണവില ഉയർന്നത്. സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്.62 രൂപയാണ് ഗ്രാമിന് വില. 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വിപണി വില.
Comments