എറണാകുളം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പാസ്‌പോർട്ട് റദ്ദാക്കും. വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പി.കോയ, ഇഎം അബ്ദുൾ റഫ്മാൻ തുടങ്ങിയവരുടെ പാസ്‌പോർട്ടാണ് ആദ്യം റദ്ദാക്കുക. എൻഐഎയാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകൾ നടത്തിയത്.
അച്ചടക്ക ലംഘനത്തിൽ ഇസ്താംബൂളിൽ ഐഎച്ച്എച്ചും ആയി നടത്തിയ ചർച്ചയും പിന്നാലെ ഫണ്ട് സ്വീകരിച്ചതും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട മറ്റു കൂടുതൽ വിവരങ്ങൾ തേടി എൻ.ഐ.എ എട്ടോളം സംസ്ഥാനങ്ങളിൽ പരിശോധന നടത്തുകയാണ്. ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നേരിട്ടും ചിലയിടങ്ങളിൽ എൻ.ഐ.എ നിർദേശം അനുസരിച്ച് സംസ്ഥാന പോലീസുമാണ് പരിശോധന നടത്തുന്നത്.
8 സംസ്ഥാനങ്ങളിലെ 25 ലധികം കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ഇതുവരെയായി 200 ഓളം പേർ പിടിയിൽ ആയതായാണ് വിവരം. മഹാരാഷ്‌ട്രയിൽ മാത്രം 21 പോപ്പുലർ ഫ്രണ്ട് ഭീകരരാണ് പിടിയിലായത്. റെയ്ഡിന് പിന്നാലെ മാലേഗാവിലെ പ്രമുഖ പിഎഫ്ഐ നേതാവായ മൗലാന ഇർഫാനെയും സഹായി ഇഖ്ബാലിനെയും പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. നാസിക്കിലെ ആർ എസ് എസ് ആസ്ഥാനം അക്രമിക്കാൻ പദ്ധതിയിട്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വ്യാപക റെയ്ഡ്.
Comments