പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ തങ്ങൾ ഒരിക്കലും എസ്ഡിപിഐയോട് പിന്തുണ അഭ്യർത്ഥിച്ചിട്ടില്ലെന്ന് സിപിഎം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വമേധയാ എൽഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. പിന്തുണ വേണ്ടെന്ന് പറഞ്ഞിട്ടും അവർ പിന്തുണയുമായി വന്നാൽ തങ്ങൾ പിന്നെ എന്തു ചെയ്യാനാണ് എന്നും പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചു.
എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വെച്ചാൽ പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയുണ്ടാകും. പഞ്ചായത്തിൽ ബിജെപി ഭരണം വന്നേക്കും. കൊറോണക്കാലത്ത് പഞ്ചായത്തിൽ ഭരണ സമിതി ഉണ്ടായിരുന്നത് കൊണ്ടാണ് മരണങ്ങൾ കുറഞ്ഞതെന്നും സിപിഎം ന്യായീകരിച്ചു.
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ ബിജെപിക്കും എൽഡിഎഫിനും അഞ്ച് അംഗങ്ങൾ വീതമാണ് ഉള്ളത്. യുഡിഎഫിന് രണ്ട് അംഗങ്ങളുണ്ട്. ആകെയുള്ള ഒരു എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയിലാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്.
Comments