ഭുവനേശ്വർ : ആയിരം കിലോയോളം വരുന്ന കഞ്ചാവ് കത്തിച്ച് ഒഡീഷ പോലീസ്. ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് നടപടി. 13 ക്വിന്റൽ കഞ്ചാവാണ് പോലീസ് ഒന്നിച്ച് കത്തിച്ചത്.
ലഹരി കേസുകളുടെ വിചാരണ വൈകുന്നതിനാൽ പിടിച്ചെടുത്ത വസ്തുക്കൾ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കഞ്ചാവ് കത്തിക്കാൻ തീരുമാനിച്ചത്. കോടതി പരിശോധനയ്ക്ക് ശേഷമാണ് തെളിവുകൾ(കഞ്ചാവ്) നശിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവാണ് നശിപ്പിച്ചത്. ഒഡീഷ പോലീസിന്റെയും, ഡെപ്യൂട്ടി കളക്ടറുടെയും, എക്സൈസ് സൂപ്രണ്ടിന്റെയും, ഫോറൻസിക് വിഭാഗം അധികൃതരുടെയും സാന്നിദ്ധ്യത്തിലായിരുന്നു നടപടി.
Comments