എറണാകുളം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെ കസ്റ്റഡി കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എൻഐഎ കോടതിയാണ് അപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ അബ്ദുൾ സത്താറിനെ എൻഐഎ കോടതി റിമാൻഡ് ചെയ്തിരുന്നു.
വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം. അറസ്റ്റിന് പിന്നാലെ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്കായി വിശദമായി ചോദ്യം ചെയ്യണം എന്നാണ് കസ്റ്റഡി അപേക്ഷയിൽ ഉള്ളത്. അബ്ദുൾ സത്താറിനെ കോടതിയിൽ ഹാജരാക്കിയ ദിവസം ആയിരുന്നു എൻഐഎ കസ്റ്റഡി അപേക്ഷ നൽകിയത്.
നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് അബ്ദുൾ സത്താറുള്ളത്. എൻഐഎ രജിസ്റ്റർ ചെയ്ത ഭീകരവാദ കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൾ സത്താർ. കസ്റ്റഡി കാലാവധിയിൽ അബ്ദുൾ സത്താറിന്റെ തെളിവെടുപ്പുൾപ്പെടെ ഉടൻ പൂർത്തിയാക്കാനാണ് എൻഐഎയുടെ തീരുമാനം.
Comments