ന്യൂഡൽഹി : അമിത വേഗത്തിൽ വന്ന കാർ നിർത്തിയിട്ട വാഹനങ്ങളെ ഇടിച്ച് അപകടം. അഞ്ച് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ മുംബൈയിലെ ബാന്ദ്ര-വർളി കടൽപ്പാതയിലാണ് സംഭവം.
റോഡിലൂടെ അമിത വേഗത്തിൽ എത്തിയ കാർ റോഡിനരികിൽ നിർത്തിയിട്ട ആംബുലൻസിനെയും മറ്റ് വാഹനങ്ങളെയും ഇടിച്ച് തെറിപ്പിക്കുകയായിരുനന്നു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുത്ത ആംബുലൻസിന് നേരെയാണ് കാർ പാഞ്ഞെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് കണ്ടെത്തൽ.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ”മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്കിൽ ഉണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Comments