ചെലവ് ചുരുക്കി മടുത്തോ? പാചകം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ചിലവ് പകുതിയായി കുറയ്ക്കാം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെലവ് ചുരുക്കി മടുത്തോ? പാചകം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ചിലവ് പകുതിയായി കുറയ്‌ക്കാം

how to save cooking gas

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 07:47 pm IST
FacebookTwitterWhatsAppTelegram

അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്യുന്ന വീടുകൾ അപൂർവ്വ കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്ടിൽ. മൂന്ന് കല്ലുകൾ കൂട്ടി ഉണ്ടാക്കിയ അടുപ്പിൽ നിന്ന് പുകയില്ലാത്ത അടുപ്പിലേക്കും,പിന്നെ അത് ഗ്യാസ് അടുപ്പിലേക്കും, ഇലക്ട്രിക് അടുപ്പകളിലേക്കും മാറിയത് വളരെ വേഗമാണ്. ഗ്യാസ് അടുപ്പുകൾ ഇക്കൂട്ടത്തിൽ മലയാളികൾക്ക് കുറച്ചുകൂടി പ്രിയം. എന്നാൽ ഗ്യാസ് പെട്ടെന്ന് തീരുന്നു. കൂടെക്കൂടെ ഗ്യാസ് വാങ്ങാൻ പണം ചിലവിടേണ്ടി വരുന്നു തുടങ്ങിയ പരാതികൾ ആളുകൾ ഉയർത്താറുണ്ട്. പാചകവാതകത്തിന് ചിലവ് കുറയ്‌ക്കാനുള്ള ചില സൂത്രവിദ്യകൾ അറിഞ്ഞാലോ?

പ്രധാനമായും ചോറ് വെയ്‌ക്കാനാണ് മലയാളികൾ പാചകവാതകം ഏറ്റവും കൂടുതൽ ചിലവിടുന്നത്. ഇത് കുറയ്‌ക്കാൻ ഒരു വഴിയുണ്ട്. അരി നന്നായി കഴുകി അത് അരമണിക്കൂറിലധികം വെള്ളത്തിൽ കുതിർത്ത് വെയ്‌ക്കുക. ഇങ്ങനെ എടുത്തുവെച്ച അരി ഉപയോഗിച്ച് ചോറ് വെയ്‌ക്കുന്നത് പാചകവാതക ഉപയോഗം കുറയ്‌ക്കും. അരി കുതിർന്നതിനാൽ വേഗത്തിൽ വേവുന്നതാണ് ഇതിന് കാരണം.

ഇന്ധനം ലാഭിക്കാൻ പ്രഷർ കുക്കർ ഉപയോഗിക്കുക. ഇത് പാചകവാതകവും സമയവും ലാഭിക്കുന്നു. എന്ത് പാചകം ചെയ്യുമ്പോഴും ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക,കറികൾ തിളച്ച് തുടങ്ങുമ്പോൾ തീജ്വാല കുറയ്‌ക്കുന്നതും ഗ്യാസ് ഉപയോഗം കുറയ്‌ക്കുകയും കറികൾ രുചികരമാക്കുകയും ചെയ്യും. ആഴം കുറഞ്ഞതും വീതിയുള്ളതുമായ,വിശാലമായ പാത്രങ്ങൾ ഇന്ധനം ലാഭിക്കുന്നു. 25 ശതമാനം വരെയാണ് ഉയരം കുറഞ്ഞ പാത്രങ്ങൾ പാചകവാതകം ലാഭിക്കുന്നത്.

താപനഷ്ടം സംഭവിക്കാതിരിക്കാൻ പാചകം ചെയ്യുന്ന വസ്തു നന്നായി മൂടുക.പയറുവർഗങ്ങൾ പാചകം ചെയ്യുന്നതിന് അഞ്ച് മണിക്കൂർ മുൻപെങ്കിലും കുതിർത്ത ശേഷം പാചകം ചെയ്യുക. റഫ്രിജറേറ്ററിൽ സൂക്ഷിച്ച ഭക്ഷണസാധനങ്ങൾ തണുപ്പ് മാറിയതിന് ശേഷം മാത്രമേ ചൂടാക്കാവൂ.

ഗ്യാസ് സ്റ്റൗവ്, പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക, സ്റ്റൗവിന്റെ ബർണറുകളിലെ അഴുക്ക്, കരി എന്നിവ ഗ്യാസ് ചില് കൂട്ടും. ആഴ്ചയിലൊരിക്കൽ ബർണർ വൃത്തിയാക്കാം. സ്റ്റൗവിന് മുകളിൽ തിളച്ചു വീഴുന്ന ഭക്ഷണം അന്ന് തന്നെ തുടച്ചുമാറ്റാം.

കോപ്പർ,സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളാണ് വേഗത്തിൽ ചൂടാവുന്നതും ചൂട് എല്ലാ വശത്തേക്കും വ്യാപിപ്പിക്കുന്നതും.പാചകം ചെയ്യാനുള്ള പാത്രം കഴുകി തുടച്ച ശേഷം മാത്രം അടുപ്പിലേക്ക് വെച്ചാൽ മതി. ഭക്ഷണം തയ്യാറാക്കാനുള്ള ചേരുവകളെല്ലാം തയ്യാറാക്കി വെച്ച ശേഷം മാത്രം പാചകം ചെയ്യാൻ നോക്കുക. അല്ലെങ്കിൽ അരിയാനും മറ്റുമായി പോയി ഇന്ധനനഷ്ടം വരാം.

പാചകം വേഗത്തിൽ നടക്കുന്നതിനായി വലിയ ബർണർ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ വലിയ ബർണറിനെക്കാളും ചെറിയ ബർണർ ഉപയോഗിക്കുന്നത് 10 ശതമാനം വരെ ഗ്യാസ് ലാഭിക്കും.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വലിയ അളവ് വരെ പാചകവാതകം ലാഭിക്കാനാവും.

 

ShareTweetSendShare

More News from this section

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

Latest News

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies