ശിവസേന ഉദ്ധവിന്റെയോ തന്റേയോ അല്ല; ബാൽ താക്കറെയുടെ ചിന്തകളാണ് ശിവസേന; ജനങ്ങളെ വഞ്ചിച്ചതിന് ബാൽ താക്കറെയുടെ സ്മാരകത്തിൽ ഉദ്ധവ് മുട്ടുകുത്തി മാപ്പ് പറയണം: ഏക്‌നാഥ് ഷിൻഡെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവസേന ഉദ്ധവിന്റെയോ തന്റേയോ അല്ല; ബാൽ താക്കറെയുടെ ചിന്തകളാണ് ശിവസേന; ജനങ്ങളെ വഞ്ചിച്ചതിന് ബാൽ താക്കറെയുടെ സ്മാരകത്തിൽ ഉദ്ധവ് മുട്ടുകുത്തി മാപ്പ് പറയണം: ഏക്‌നാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 10:24 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഉദ്ധവ് താക്കറെയുടെയോ തന്റേയോ അല്ല ശിവസേന എന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ശിവസേന എന്നാൽ ബാൽ താക്കറെയുടെ ചിന്തകളാണെന്നും ബാലാസാഹെബ് താക്കറെയുടെ പൈതൃകത്തിന്റെ യഥാർത്ഥ അവകാശികൾ ആരാണെന്ന് വ്യക്തമാക്കാൻ വൻ ജനക്കൂട്ടം തന്നെ തെളിവാണെന്നും ബികെസി ​ഗ്രൗണ്ടിൽ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന റാലിയിൽ ഉദ്ധവ് താക്കറെ ഷിൻഡെയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഉദ്ധവിന് തക്കതായ മറുപടിയുമായി ഏക്‌നാഥ് ഷിൻഡെ രം​ഗത്തു വന്നത്.

ഏകനാഥ് ഷിൻഡെയെ “രാജ്യദ്രോഹി” എന്നാണ് ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്. പക്ഷം മാറാൻ എംഎൽഎമാർക്ക് 50 കോടി ഷിൻഡെ വാഗ്ദാനം ചെയ്തു. ഈ വർഷത്തെ രാവണൻ വ്യത്യസ്തമാണ്. രാവണന് പണ്ട് 10 തലകളുണ്ടായിരുന്നു, എന്നാൽ ഈ രാവണന് 50 എണ്ണം ഉണ്ട് എന്നായിരുന്നു ഉദ്ധവിന്റെ വിമർശനം. ഇതിനുള്ള മറുപടിയാണ് ബികെസി ​ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഷിൻഡെ നൽകിയത്. ബാൽ താക്കറെയുടെ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശികൾ ആരെന്ന് മനസ്സിലാക്കാൻ ഈ ജനക്കൂട്ടം തന്നെ ധാരാളമാണ്. മഹാരാഷ്‌ട്രയിലെ ജനങ്ങൾ നിങ്ങളെയും ബിജെപിയെയും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുത്തു. എന്നാൽ നിങ്ങൾ കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കി ജനങ്ങളെ വഞ്ചിച്ചു. ജനങ്ങളെ വഞ്ചിച്ചതിന് മുംബൈയിലെ ബാൽ താക്കറെയുടെ സ്മാരകത്തിൽ ഉദ്ധവ് മുട്ടുകുത്തി മാപ്പ് പറയുകയാണ് വേണ്ടെതെന്നും ഷിൻഡെ തുറന്നടിച്ചു.

സ്വന്തം കുടുംബത്തെ പോലും ഒരുമിച്ച് നിർത്താൻ ഉദ്ധവ് താക്കറെയ്‌ക്ക് കഴിയുന്നില്ല. സഹോദരനോ ബന്ധുക്കളോ നിങ്ങൾക്കൊപ്പമില്ല. രാജ് താക്കറെ നിങ്ങൾക്കെതിരാണ്. സ്വന്തം കുടുംബത്തെ പോലും നശിപ്പിച്ച ആളാണ് ഉദ്ധവ്. അങ്ങനെയുള്ള ഒരാൾ സംസ്ഥാനത്തെ തകർത്തു എന്നതിൽ അത്ഭുതപ്പെടാൻ ഇല്ലെന്ന് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാവ് രാംദാസ് കദവു വിമർശിച്ചു. തന്റെ ഒപ്പമുള്ളവരാണ് യഥാർത്ഥ ശിവസേനക്കാർ എന്ന് അവകാശപ്പെടുന്ന ഉദ്ധവിനുള്ള മറുപടിയാണ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന റാലിയിലെ വൻ ജന പങ്കാളിത്തം. പതിനായിരങ്ങളാണ് ബികെസി ​ഗ്രൗണ്ടിൽ നടന്ന ദസറ റാലി പങ്കെടുത്തത്.

 

 

Tags: Uddhav ThackerayShiv SenaEknath Shinde
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies