കണ്ണൂർ : കണ്ണൂരിൽ വൻ ലഹരിവേട്ട. ദേശീയപാതയിൽ തോട്ടടയിലാണ് ലക്ഷങ്ങൾ വില വരുന്ന എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും പിടികൂടിയത്. കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി ഉമ നിവാസിൽ മുഹമ്മദ് ഷാനിൽ പിടിയിലായി.
നാർകോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. KL 40 S 3693 എന്ന നമ്പറിലുളള ടാറ്റ ടിയാഗോ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്നു ഇത്. 191 എൽഎസ്ഡി സ്റ്റാമ്പും 6.443 എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പനയില കണ്ണിയാണ് ഷാനിൽ എന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
Comments