കൊച്ചി : കൊച്ചിയിൽ വൻ ലഹരിവേട്ട. 200 കിലോ ഹെറോയിൻ പിടിച്ചെടുത്തു. ഇറാനിയൻ കപ്പലിൽ കടത്തിയ ലഹരിവസ്തുക്കളാണ് നാവിക സേന പിടികൂടിയത്.
1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറ് പേരെ പിടികൂടി. ഇറാൻ, പാക് പൗരൻമാരാണു പിടിയിലായത്. ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. നാവിക സേന കേസ് കോസ്റ്റൽ പോലീസിന് കൈമാറുമെന്ന് അറിയിച്ചു.
Comments