ആത്മവിശ്വാസത്തോടെ മഞ്ഞപ്പട; കോച്ചിന്റെ കരുത്തിൽ വിശ്വാസമർപ്പിച്ച് ഈസ്റ്റ് ബംഗാൾ; ഇന്ന് കൊച്ചിയിൽ തീപാറും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആത്മവിശ്വാസത്തോടെ മഞ്ഞപ്പട; കോച്ചിന്റെ കരുത്തിൽ വിശ്വാസമർപ്പിച്ച് ഈസ്റ്റ് ബംഗാൾ; ഇന്ന് കൊച്ചിയിൽ തീപാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 12:38 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണ് ഇന്ന് കൊച്ചിയിൽ കൊടിയുയരും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി- ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ തവണ റണ്ണർ അപ്പായതിന്റെ ആത്മവിശ്വാസത്തോടെ ഇവാൻ വുക്കോമനോവിച്ചിന്റെ കീഴിൽ വർദ്ധിത വീര്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയ ഈസ്റ്റ് ബംഗാളാകട്ടെ മുൻ ദേശീയ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിലാണ് മത്സരത്തിനിറങ്ങുക.

തുടർച്ചയായി രണ്ടാം സീസണിലും ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് താനെന്ന് ഇവാൻ വുക്കോമനോവിച്ച് വ്യക്തമാക്കുമ്പോൾ പരസ്യമായി പഴയ കാര്യങ്ങൾ വച്ച് വിഴുപ്പലക്കാൻ താൻ തയ്യാറല്ലെന്നായിരുന്നു കോൺസ്റ്റന്റൈന്റെ പരാമർശം. കഴിഞ്ഞ തവണ ഈസ്റ്റ് ബംഗാൾ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് ചോദ്യമുയർന്നപ്പോഴായിരുന്നു മറുപടി.ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ മാത്രമാണിപ്പോൾ ശ്രദ്ധിക്കുന്നത്. ജയിച്ച് മൂന്നു പോയിന്റ് സ്വന്തമാക്കുക എന്നതിലാണ് പ്രധാന ശ്രദ്ധയെന്നും കോൺസ്റ്റന്റൈൻ പറഞ്ഞു.

ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസും ഗ്രീക്ക് – ഓസ്ട്രേലിയൻ താരം അപ്പോസ്തലസ് ജിയാനുവും മുന്നേറ്റ നിരയ്‌ക്ക് കരുത്തുകൂട്ടും. കൂടെ കെപി രാഹുലും ബിദ്യാസാഗർ സിംഗും എം.എസ് ശ്രീക്കുട്ടനും. ഉറുഗ്വെ താരമായ അഡ്രിയാൻ ലൂണയ്‌ക്കൊപ്പം യുക്രെയ്ൻ മിഡ് ഫീൽഡർ ഇവാൻ കല്യൂഷ്നി കൂടി ചേരുമ്പോൾ മദ്ധ്യനിര കരുത്തുറ്റതാകുന്നു. പുതുതായി ടീമിലെത്തിയ സൗരവ് മണ്ഡലും ഒപ്പം സഹൽ അബ്ദുൾ സമദും ഇവർക്ക് പിന്തുണ നൽകും.

സ്പാനിഷ് താരം വിക്ടർ മോംഗിൽ പ്രതിരോധക്കോട്ടയിലെ പ്രധാന ഭടനായി ഇക്കുറിയെത്തുന്നത് മറ്റൊരു പ്രത്യേകത. ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ചിന്റെ പരിചയസമ്പന്നത കൂടിയാകുമ്പോൾ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്തേക്കുള്ള എതിരാളികളുടെ പ്രവേശനം അത്ര എളുപ്പമല്ല. ക്യാപ്ടൻ ജെസൽ കാർണെയ്‌റോയും മുൻ സീസണിലെ താരം ഹോർമിപാം റൂയിവയും മലയാളി താരം ബിജോയും ഗോൾ മുഖത്തിന് കാവലാകും. കഴിഞ്ഞ സീസണിലെ ഗോൾഡൻ ഗ്ലവ് നേടിയ പ്രഭ്സുഖൻ ഗിൽ ഗോൾ വലകാക്കാനുള്ളപ്പോൾ അത്ര എളുപ്പം ബ്ലാസ്റ്റേഴ്സ് വല കുലുങ്ങില്ല. കൂടെ കരൺജിത് സിംഗും സച്ചിൻ സുരേഷും കോച്ചിന്റെ തിരഞ്ഞെടുപ്പിന് കൂടുതൽ അവസരങ്ങൾ നൽകുന്നു.

ഇന്ത്യൻ സാഹചര്യത്തെയും ഇന്ത്യൻ കളിക്കാരേയും ഏറെ പരിചയമുള്ള കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ തന്നെയാണ് ഈസ്റ്റ് ബംഗാളിന്റെ തുറുപ്പ് ചീട്ട്. കരുത്തുള്ള പുതു നിര കോച്ചിനൊപ്പം അണിനിരക്കും.എന്നാൽ ഇതുവരെ ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ഈസ്റ്റ് ബംഗാളിനായിട്ടില്ല. നാലു കളികൾ കളിച്ചപ്പോൾ മൂന്നെണ്ണം സമനിലയായിരുന്നു. കഴിഞ്ഞ സീസണിൽ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് ജയിക്കുകയും ചെയ്തു.

നാളുകൾക്ക് ശേഷം ഐ.എസ്.എൽ കൊച്ചിയിലെത്തുമ്പോൾ ആവേശത്തിലാണ് മഞ്ഞപ്പടയുടെ ആരാധകർ. കേരളം മുഴുവനുള്ള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇന്ന് കൊച്ചിയിലേക്ക് ഒഴുകും. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ മഞ്ഞപ്പട അലമാലകൾ തീർക്കുമ്പോൾ കളിക്കളത്തിൽ ജയം കൊണ്ട് സമ്മാനം കൊടുക്കാൻ കഠിന പരിശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലെ തകർച്ച മറന്ന് പുതിയ തുടക്കത്തിനൊരുങ്ങുകയാണ് ഈസ്റ്റ് ബംഗാൾ. കളി തീപാറും .. തീർച്ച

Tags: BLASTERSisl
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies