തിരുവനന്തപുരം: വർക്കലയിൽ ഡിജെ പാർട്ടിക്കിടയിൽ സംഘർഷം.വർക്കല പാപനാശം ക്ലിഫിൽ പ്രവർത്തിക്കുന്ന ബുദ്ധ ബാസ് ക്ലബ്ബിൽ ആണ് സംഘർഷമുണ്ടായത്.പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്,റിസോർട്ട് ജീവനക്കാരൻ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം.
സംഘർഷത്തിൽ ഇടപെട്ട പോലീസ് എയിഡ് പോസ്റ്റിനുള്ളിലെ പോലീസുകാരെ ക്രൂരമായി മർദ്ദിക്കുകയും കമ്പി വടി കൊണ്ട് അടിക്കുകയും ചെയ്തു. ജോജിൻ രാജ്, സാംജിത്ത് എന്നീ പോലീസുകാർക്കാണ് മർദ്ദനമേറ്റത്. ബഹളമുണ്ടാക്കിയ രണ്ട് യുവാക്കൾ ഹോട്ടൽ ജീവനക്കാരുമായി ഉണ്ടായ വാക്കു തർക്കം സംഘർഷത്തിലേക്ക് പോയപ്പോൾ തടയാൻ ശ്രമിച്ചതായിരുന്നു ഇരുവരും.
തുടർന്ന് ഹോട്ടൽ ജീവനക്കാരെ ഒഴിവാക്കി പോലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.അക്രമികൾ പോലീസ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന വയർലസ് തട്ടിയെടുക്കുകയും ചെയ്തു.പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.വെട്ടൂർ സ്വദേശിയായ ധീരജ്, വെമ്പായം ഇരിഞ്ചയം സ്വദേശി രതീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. ജോജിൻ രാജിന്റെ കാലിന് പൊട്ടലുണ്ട്. സാംജിത്തിന് മുഖത്തും പരിക്കേറ്റിട്ടുണ്ട്.
Comments