ന്യൂഡൽഹി: ബംഗ്ലാദേശി കള്ളക്കടത്തുകാരനെ വധിച്ച് സുരക്ഷാ സേന. അതിർത്തിയ്ക്കടുത്തുള്ള നാദിയയിൽ ബിഎസ്എഫുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. കന്നുകാലികളെ ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കള്ളക്കടത്ത് സംഘത്തെ പിടികൂടിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഏറ്റുമുട്ടലിൽ കള്ളക്കടത്ത് സംഘവും സൈനികരെ ആക്രമിച്ചു. തുടർന്ന് ബിഎസ്എഫ് ജവാൻമാർ വെടിയുതിർക്കുകയായിരുന്നു.സംഘത്തിലെ ഒരാൾക്ക് നേരെ വെടിയുതിർത്തോടെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.കൃഷ്ണഗഞ്ച് പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
Comments