തെന്നിന്ത്യൻ താരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷിനും ഇരട്ടക്കുട്ടിക്കൾ. വിഘ്നേഷ് ശിവനാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചത്.
”നയനും ഞാനും അമ്മയും അപ്പയുമായി. ഇരട്ടക്കുട്ടികളാണ് ഞങ്ങൾക്ക്. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും രണ്ട് അനുഗ്രഹീതരായ ആൺ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉലകത്തിനും ഉയിരിനും എല്ലാ അനുഗ്രഹങ്ങളും നൽകണം” എന്നാണ് വിഷ്നേഷ് പറഞ്ഞത്.
”ഐ ലവ് യു ടൂ.. ഐ ലവ് യു ത്രീ ” എന്നും മറ്റൊരു പോസ്റ്റിൽ വിഷ്നേഷ് കുറിച്ചു. കുഞ്ഞുങ്ങളുടെ കാലിൽ ഉമ്മവെയ്ക്കുന്ന ചിത്രങ്ങളും വിഘ്നേഷ് പങ്കുവെച്ചിട്ടുണ്ട്.
Comments