ഇഷാൻ - ശ്രേയസ്സ് തകർപ്പൻ ബാറ്റിംഗ്; രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യയ്ക്ക് ആധികാരിക ജയം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇഷാൻ – ശ്രേയസ്സ് തകർപ്പൻ ബാറ്റിംഗ്; രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യയ്‌ക്ക് ആധികാരിക ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 09:00 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ആധികാര ജയവുമായി ഇന്ത്യ. ഇഷാൻ കിഷന്റെയും ശ്രേയസ്സ് അയ്യരുടേയും തകർപ്പൻ ബാറ്റിംഗാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 279 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യക്ക് വേണ്ടി ശ്രേയസ്സ് അയ്യർ കരിയറിലെ രണ്ടാം സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അടിച്ചു പറത്തിയ ഇഷാൻ കിഷൻ 84 പന്തിൽ 93 റൺസ് നേടി. 25  പന്തുകൾ ബാക്കിയുള്ളപ്പോഴാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത അൻപത് ഓവറിൽ ഏഴ് വിക്കറ്റിന് 278 റൺസാണെടുത്തത്. 79 റൺസെടുത്ത എയ്ഡൻ മാക്രമും 74 റൺസെടുത്ത റീസ ഹെൻട്രിക്കസുമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് പൊരുതാനുള്ള സ്കോർ നൽകിയത്. ഡേവിഡ് മില്ലർ 35 ഉം ക്ലാസൻ 30 ഉം റൺസെടുത്തു. റൺസ് കൊടുക്കുന്നതിൽ പിശുക്ക് കാട്ടിയ മൊഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ മുന്നൂറിൽ താഴെ പിടിച്ച് നിർത്തിയത്. പത്ത് ഓവറിൽ 38 റൺസ് വഴങ്ങി സിറാജ് മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി. അവസാന പത്ത് ഓവറിൽ ഇന്ത്യൻ ബൗളർമാർ 57 റൺസ് മാത്രമാണ് നൽകിയത്.ഇത് കളിയിൽ നിർണായകമായി. ശാർദൂൽ ഠാക്കൂർ എറിഞ്ഞ നാൽപ്പത്തിയേഴാം ഓവറിൽ ഒരു റൺ മാത്രമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് നേടാൻ കഴിഞ്ഞത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ കണിശതയാർന്ന ബൗളിംഗിലൂടെ ദക്ഷിണാഫ്രിക്ക തുടക്കത്തിൽ പിടിച്ചു നിർത്തി. 48 റൺസിനിടെ ശിഖർ ധവാനെയും ശുഭ്മാൻ ഗില്ലിനെയും വീഴ്‌ത്തിയ ദക്ഷിണാഫ്രിക്കക്കെതിരെ ഒത്തുചേർന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യരും സാവധാനമാണ് തുടങ്ങിയത്. നിലയുറപ്പിക്കാൻ സമയമെടുത്ത ഇഷാൻ കിഷൻ പിന്നീട് ആക്രമണം ഏറ്റെടുത്തു. ഇരു വരും ചേർന്ന് 161 റൺസിന്റെ പാർട്ട്ണർഷിപ്പുണ്ടാക്കിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി.

ഫോർട്ടിന്റെ പന്തിൽ സിക്സറിന് ശ്രമിച്ച് കിഷൻ പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയപാതയിലെത്തിയിരുന്നു. 84 പന്തിൽ ഏഴ് കൂറ്റൻ സിക്സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്സ്. നാലാം വിക്കറ്റിൽ ശ്രേയസ്സിനൊപ്പം ചേർന്ന സഞ്ജു സാംസൺ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്തതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. 111 പന്തിൽ 15 ബൗണ്ടറികളുടെ സഹായത്തോടെ 113 റൺസുമായി ശ്രേയസ്സ് അയ്യരും 36 പന്തിൽ 29 റൺസുമായി സഞ്ജു സാംസണും പുറത്താകാതെ നിന്നു. ശിഖർ ധവാൻ 13 റൺസും ശുഭ്മാൻ ഗിൽ 28 റൺസുമാണ് നേടിയത്.

പരമ്പരയിലെ മൂന്നാമത്തെ മത്സരം 11 ന് ഡൽഹിയിൽ നടക്കും. നിലവിൽ ഇരു ടീമുകളും ഓരോ കളികൾ വീതം ജയിച്ച് സമനിലയിലാണ്.

Tags: sanju samsonIshan Kishan
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies