കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ കണ്ണൂർ സ്വദേശി കസ്റ്റംസിന്റെ പിടിയിലായി.
നോൺസ്റ്റിക് പാത്രങ്ങളിലും, വായിലും ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇത് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. 402 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ ഏകദേശം 20 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
അതേസമയം കരിപ്പൂർ വിമാനത്താവളം വഴിയും സ്വർണം കടത്താൻ ശ്രമം നടന്നിരുന്നു. സംഭവത്തിൽ വെട്ടത്തൂർ സ്വദേശി സൽമാനുൽ ഫാരിസ് പോലീസിന്റെ പിടിയിലായി. മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
Comments