റഷ്യ-യുക്രെയ്ൻ ചർച്ചക്കിടെ കശ്മീർ വിഷയം വലിച്ചിട്ട് പാകിസ്താൻ; കണക്കിന് മറുപടി നൽകി ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര : India slams Pakistan's Kashmir remarks amid Russia-Ukraine debate
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യ-യുക്രെയ്ൻ ചർച്ചക്കിടെ കശ്മീർ വിഷയം വലിച്ചിട്ട് പാകിസ്താൻ; കണക്കിന് മറുപടി നൽകി ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര : India slams Pakistan’s Kashmir remarks amid Russia-Ukraine debate

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 09:01 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ യുക്രെയ്ന് മേലുള്ള റഷ്യൻ ഇടപെടലുകൾ ചർച്ച ചെയ്യുന്നതിനിടെ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎൻജിഎയിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയായിരുന്നു പാകിസ്താൻ നയതന്ത്രജ്ഞൻ മുനീർ അക്രത്തിന്റെ കശ്മീർ പരാമർശം. എന്നാൽ ജമ്മു കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ ഉടൻ മറുപടി നൽകി.

ഈ ഫോറം ദുരുപയോഗം ചെയ്യാനും ഇന്ത്യക്കെതിരെ അർത്ഥശൂന്യമായ പരാമർശങ്ങൾ നടത്താനും ഒരു പ്രതിനിധി സംഘം ശ്രമിച്ചതായി സാക്ഷ്യം വഹിച്ചുവെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പ്രതികരിച്ചു. ജമ്മു കാശ്മീരിന്റെ മുഴുവൻ പ്രദേശവും അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതുമറന്ന് ഭീകരതയെ അതിർത്തി കടത്തി കൊണ്ടുവരുന്ന പാകിസ്താന്റെ നടപടികൾ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. ഞങ്ങളുടെ പൗരന്മാർക്ക് സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവകാശം ഇതോടെ ലഭ്യമാകുമെന്ന് രുചിര കൂട്ടിച്ചേർത്തു.

യുക്രെയ്ൻ സംഘർഷവും കശ്മീർ വിഷയവും സമാനമാണെന്ന് വരച്ചുകാട്ടാനായിരുന്നു പാകിസ്താൻ പ്രതിനിധി അക്രം ശ്രമിച്ചത്. 2019 ഓഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തപ്പോൾ മുതൽ കശ്മീർ പ്രശ്നം വിവിധയിടങ്ങളിൽ അവതരിപ്പിച്ച് അന്താരാഷ്‌ട്രവൽക്കരിക്കാനുള്ള ശ്രമങ്ങൾ പാകിസ്താൻ ആവർത്തിച്ചിരുന്നു.

കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ നേടാനുള്ള പാകിസ്താന്റെ നിരന്തരമായ ശ്രമങ്ങൾക്ക് യുഎൻ അംഗങ്ങളിൽ നിന്ന് മാത്രമല്ല, ചൈന ഉൾപ്പെടെയുള്ള പാകിസ്താന്റെ ഉറ്റസുഹൃത്തുക്കളിൽ നിന്ന് പോലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നതാണ് വാസ്തവം.

 

Tags: UNPakistan
ShareTweetSendShare

More News from this section

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies