പുടവ കൊടുക്കൽ ചടങ്ങിന് നമ്മുടെ വിശ്വാസങ്ങളുമായി ഏറെ ബന്ധമുണ്ട്. പരമ്പരാഗത ആചാരങ്ങളിലെ ഒരു സുപ്രധാന ചടങ്ങ് കൂടിയാണിത്. ഹൈന്ദവ ക്രിസ്ത്യൻ വിവാഹങ്ങളിലാണ് പുടവ കൊടുക്കൽ ഒഴിവാക്കാനാകാത്ത ചടങ്ങായിട്ടുളളത്. ഹൈന്ദവർ ഇതിനെ പുടവ കൊടുക്കൽ എന്ന് പറയുമ്പോൾ ക്രൈസ്തവ സമൂഹം ഇതിനെ മന്ത്രികോടി എന്നാണ് പറയുന്നത്
പുരാതന കാലം മുതൽക്ക് തന്നെ പുടവ കൊടുക്കൽ ചടങ്ങിനെ വലിയ പ്രാധാന്യത്തോടെയായിരുന്നു ഹൈന്ദവ വിശ്വാസികൾ കണ്ടിരുന്നത്. പുടവ കൊടുത്താൽ സ്ത്രീയും പുരുഷനും ഭാര്യയും ഭർത്താവും ആയെന്നാണ് പണ്ട് കാലത്ത് വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്ന് പല പരിഷ്‌കാരങ്ങളും ഈ ആചാരത്തിൽ വന്നു. എങ്കിലും ഇതിന്റെ പ്രധാന്യം നഷ്ടപ്പെട്ടിട്ടില്ല എന്ന് വേണം പറയാൻ.
വിവാഹ ദിനത്തിൽ താലിയും മാലയും ചാർത്തിയ ശേഷമാണ് പുടവ കൊടുക്കൽ ചടങ്ങ് നടത്താറുള്ളത്. ഒരു തളികയിൽ പുടവവെച്ച് അതിന് മുകളിൽ ഒരു നാണയവും വെച്ച് വധുവിന് കൈമാറുന്നതാണ് പുടവ കൊടുക്കൽ ചടങ്ങ്. വിവാഹത്തിൽ ഈ ചടങ്ങിന് വലിയ പ്രാധാന്യം ലഭിക്കാൻ കാരണം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യമാണ്.
നാണം അല്ലെങ്കിൽ നഗ്നത മറയ്‌ക്കുക എന്നതാണ് എന്നതാണ് വസ്ത്രത്തിന്റെ പ്രധാന ധർമ്മം. ഇതിന് പുറമേ തണുപ്പ്, ചൂട് എന്നിവയിൽ നിന്നും വസ്ത്രം നമ്മെ സംരക്ഷിക്കുകയും, നമ്മിൽ സൗന്ദര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. വരൻ പുടവ വധുവിന് നൽകുന്നതിലൂടെ
അവളെ എല്ലാ നിലയിലും സംരക്ഷിക്കും എന്ന ഉറപ്പാണ് സാക്ഷാത്കരിക്കുന്നത്.















