പാകിസ്താനിൽ ബലാത്സംഗം വർദ്ധിക്കുന്നുമ്പോഴും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നു; സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരഭിമാനക്കൊലകളും ഏറുന്നുവെന്ന് സർവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിൽ ബലാത്സംഗം വർദ്ധിക്കുന്നുമ്പോഴും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നു; സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരഭിമാനക്കൊലകളും ഏറുന്നുവെന്ന് സർവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 09:38 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരഭിമാനക്കൊലകളും വർദ്ധിക്കുന്നുവെന്ന് സർവേ. രാജ്യത്ത് ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ വച്ച് ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ് പുറത്തു വന്ന സർവേ ഫലം വ്യക്തമാക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര വകുപ്പിൽ നിന്നും മനുഷ്യാവകാശ മന്ത്രാലയത്തിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാകിസ്താൻ ചാനലായ സാമാ ടിവി-യുടെ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.

സ്ത്രീകൾക്കെതിരെ ബലാത്സംഗ കേസുകൾ വർദ്ധിക്കുമ്പോഴും ശിക്ഷാ നിരക്ക് 0.2 ശതമാനം മാത്രമാണ്. 2017 മുതൽ 2021 വരെ പാകിസ്താനിൽ 21,900 സ്ത്രീകൾ ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം പ്രതിദിനം 12 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. നിലവിൽ, റിപ്പോർട്ടിൽ പറയുന്ന കണക്കുകളെക്കാൾ പാകിസ്താനിൽ സ്ത്രീകൾ ദുരിതം അനുഭവിക്കുന്നുണ്ട്. വലിയ ഒരു ശതമാനം സ്ത്രീകൾക്കും ഭയം കൊണ്ടും ചുറ്റുമുള്ളവരുടെ സ്വാധീനത്താലും തങ്ങൾക്കുണ്ടായ കുറ്റകൃത്യങ്ങൾ മറച്ചു വെയ്‌ക്കേണ്ടി വരാറുണ്ടെന്നും ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വ്യക്തമാക്കുന്നു.

2017-ൽ 3,327 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 2018-ൽ 4,456 കേസുകളായും 2019-ൽ 4,573 കേസുകളായും ഉയർന്നു. 2020-ൽ 4,478 കേസുകളായി കുറഞ്ഞുവെങ്കിലും 2021-ൽ ഇത് 5,169 കേസുകളായി ഉയർന്നിട്ടുണ്ട്. 2022-ൽ രാജ്യത്തുടനീളം 305 ബലാത്സംഗ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മെയ്, ജൂൺ (91), ജൂലൈ (86), ഓഗസ്റ്റ് (71) നിലിവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ആദ്യ നാല് മാസത്തെ കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. 2022ൽ, സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 1,301 കേസുകൾ പാകിസ്താനിലെ 44 കോടതികളിലായി പരിഗണിച്ചിട്ടുണ്ട്.

Tags: RapePakistansurvey
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies