പാകിസ്താനിൽ ഹിന്ദു പെൺകുട്ടികളെ അമ്മയുടെ സാന്നിധ്യത്തിൽ തട്ടിക്കൊണ്ടുപോയി; കേസെടുക്കാൻ വിസമ്മതിച്ച് പോലീസ്; സിന്ധിൽ ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളെ കടത്തി മതംമാറ്റുന്നത് വ്യാപകമാകുന്നു; പ്രതിഷേധം ശക്തം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ ഹിന്ദു പെൺകുട്ടികളെ അമ്മയുടെ സാന്നിധ്യത്തിൽ തട്ടിക്കൊണ്ടുപോയി; കേസെടുക്കാൻ വിസമ്മതിച്ച് പോലീസ്; സിന്ധിൽ ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളെ കടത്തി മതംമാറ്റുന്നത് വ്യാപകമാകുന്നു; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 08:12 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കൗമാരക്കാരായ രണ്ട് സഹോദരമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസെടുക്കാൻ വിസമ്മതിച്ച് പോലീസ്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നും ഹിന്ദു പെൺകുട്ടികളെ കാണാതായതോടെ അമ്മ പരാതിയുമായി എത്തിയെങ്കിലും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വസമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇവർ പോലീസിനെതിരെ പ്രതിഷേധം നടത്തി.

വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് പെൺകുട്ടികൾ ഇരുവരെയും തട്ടിക്കൊണ്ട് പോയതെന്ന് അമ്മ പറയുന്നു. സിന്ധ് പ്രവിശ്യയിലെ സുക്കൂറിന് സമീപമുള്ള സലാ പാട്ടിൽ കഴിഞ്ഞയാഴ്ചയാണ് ഇതുണ്ടായത്. സംഭവസമയത്ത് അമ്മ പെൺകുട്ടികളുടെ കൂടെയുണ്ടായിരുന്നു. മൂന്ന് പുരുഷന്മാർ എത്തി 17ഉം 18ഉം വയസുള്ള തന്റെ പെൺകുട്ടികളെ ബലം പ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നുവെന്നും തടയാൻ ശ്രമിച്ച തന്നെ സംഘം തള്ളിയിട്ടതായും അമ്മ പറഞ്ഞു. മുഖംമൂടി ധരിച്ചെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ എത്രയും വേഗം കോടതി ഇടപെടണമെന്നും തന്റെ കുട്ടികളെ തിരിച്ചെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് അമ്മയുടെ ആവശ്യം.

സിന്ധ് പ്രവിശ്യയിൽ നിന്നും കൗമാരക്കാരായ നിരവധി പെൺകുട്ടികളെയാണ് സമാന സാഹചര്യത്തിൽ കാണാതായിട്ടുള്ളത്. ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയും ഒടുവിൽ തട്ടിക്കൊണ്ടുപോയ വ്യക്തി പെൺകുട്ടിയെ വിവാഹം ചെയ്യുകയുമാണ് പതിവ്. ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളെയാണ് ഇതിന് വിധേയരാക്കുന്നത്. വിവാഹത്തിന് പിന്നാലെ പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്യും. ഹിന്ദു സമൂഹം കൂടുതലുള്ള സിന്ധ് പ്രവിശ്യയിൽ നിരന്തരമായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും ശക്തമായ നിയമനടപടി സ്വീകരിക്കപ്പെടാത്തതിനാൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നാണ് ആരോപണം.

ഏതാനും ദിവസം മുമ്പ് 14കാരിയെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയിരുന്നു. കഴിഞ്ഞ മാസം ഒരു യുവതിയെയും രണ്ട് കൗമാരക്കാരായ പെൺകുട്ടികളെയും കൊണ്ടുപോയി. ശേഷം ഇവരെ മുസ്ലീം യുവാക്കൾ വിവാഹം ചെയ്യുകയും ഇസ്ലാമിലേക്ക് മതം മാറ്റുകയുമായിരുന്നു.

 

Tags: PakistanhinduGirlsabductionsindh
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies